---
title: "#oman | മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി അ​ഞ്ചു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി"
english_title: "#oman #RoyalOmanPolice #arrested #fivepeople #charges #theft"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135711/oman-royalomanpolice-arrested-fivepeople-charges-theft"
published_at: "2023-08-01T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c93b2e20c17_arrest.jpg"
keywords: []
---

# #oman | മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി അ​ഞ്ചു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി

> **Lead Summary:** **മ​സ്ക​ത്ത് ​: ** മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി അ​ഞ്ചു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഇ​ല​ക്​​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന ക​ട​യി​ൽ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ​തി​നാ​ലാ​ണ് ​ന​ട​പ​ടി.

## Article Content

**മ​സ്ക​ത്ത് ​: ** മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി അ​ഞ്ചു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഇ​ല​ക്​​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന ക​ട​യി​ൽ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ​തി​നാ​ലാ​ണ് ​ന​ട​പ​ടി.

ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്ന്​ അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ്​ ക​മാ​ൻ​ഡ്​ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

മോ​ഷ​ണ​ത്തെ തു​ട​ർ​ന്ന്​ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മോ​ഷ​ണ​മ​ട​ക്കം കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്​ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ്​ പൊ​ലീ​സ്​ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135711/oman-royalomanpolice-arrested-fivepeople-charges-theft)