---
title: "#AbuDhabi | അബുദാബിയിൽ ലഹരി വസ്തുക്കൾ ശേഖരിച്ചു വിൽപന നടത്തിയാൾ അറസ്റ്റിൽ "
english_title: "#AbuDhabi #man #collected #sold #intoxicants #arrested #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135941/abudhabi-man-collected-sold-intoxicants-arrested-abudhabi"
published_at: "2023-08-02T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca4c9b70336_arrest.jpg"
keywords: []
---

# #AbuDhabi | അബുദാബിയിൽ ലഹരി വസ്തുക്കൾ ശേഖരിച്ചു വിൽപന നടത്തിയാൾ അറസ്റ്റിൽ 

> **Lead Summary:** **അബുദാബി : **ഗോഡൗൺ സ്ഥാപിച്ചു ലഹരി വസ്തുക്കൾ ശേഖരിച്ചു വിൽപന നടത്തിയ ആളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**അബുദാബി : **ഗോഡൗൺ സ്ഥാപിച്ചു ലഹരി വസ്തുക്കൾ ശേഖരിച്ചു വിൽപന നടത്തിയ ആളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ വെയർഹൗസിൽ നടത്തിയ പരിശോധനയിൽ 48693 കിലോ ലഹരി വസ്തുക്കൾ കണ്ടെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടകളിൽ ഒന്നാണിത്.

പിടിച്ചെടുത്ത ലഹരിയിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർ ഉപയോഗിക്കുന്ന ശക്തിയേറിയ ഗുളികകളുമുണ്ട്.

പ്രതി ഏഷ്യക്കാരനാണെന്നു പറയുന്നുണ്ടെങ്കിലും ഏതു രാജ്യക്കാരനാണെന്നു വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135941/abudhabi-man-collected-sold-intoxicants-arrested-abudhabi)