അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം; നടുക്കം മാറാതെ മസ്‌കറ്റിലെ പ്രവാസി മലയാളികള്‍

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം; നടുക്കം മാറാതെ മസ്‌കറ്റിലെ പ്രവാസി മലയാളികള്‍
Nov 30, 2021 12:44 PM | By Divya Surendran

മസ്‌കറ്റ്: അമേരിക്കയില്‍(USA) വെടിയേറ്റ് കൊല്ലപ്പെട്ട(shot dead) മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവിന്റെ (Maryam Susan Mathew) മരണ വാര്‍ത്ത വളരെ ഞെട്ടലോടു കൂടിയാണ് മസ്‌കറ്റിലെ പ്രവാസി മലയാളികള്‍ അറിഞ്ഞത്. 1995 മുതല്‍ മസ്‌കറ്റിലെ ഒമാന്‍ ടെലികമ്യൂണിക്കേഷനില്‍ ജോലി ചെയ്തു വന്നിരുന്ന ബോബന്‍ മാത്യു തോമസിന്റെ ഏക പുത്രിയായിരുന്നു കൊല്ലപ്പെട്ട മറിയം സൂസന്‍.

മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു മറിയം സൂസന്‍. പന്ത്രണ്ടു വര്‍ഷവും ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അഞ്ച് മാസങ്ങള്‍ക്കു മുന്‍പാണ് മറിയം സൂസന്‍ അലബാമയിലേക്ക് മാതാപിതാക്കളോടൊപ്പം പോയത്. പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന മറിയം സൂസന്‍ മാത്യുവിന്റെ മരണത്തില്‍ മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ രാജീവ് കുമാര്‍ ചൗഹാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മാതാവ് ബിന്‍സി മാത്യു 2002 മുതല്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍ കീഴിലുള്ള റോയല്‍ ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. 2020 ലാണ് ഇവര്‍ അമേരിക്കയിലേക്ക് തൊഴില്‍ സംബന്ധമായി കുടിയേറിയത്. കാല്‍ നൂറ്റാണ്ടിലേറെ മസ്‌കറ്റിലെ പ്രവാസ ജീവിതത്തിനു ശേഷമാണ് ബോബന്‍ മാത്യുവും കുടുംബവും അമേരിക്കയിലേക്ക് കുടിയേറ്റം നടത്തിയത്.

മസ്‌കറ്റിലെ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ബോബന്‍ മാത്യുവിന്റേത്. മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗം, മസ്‌ക്കറ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് മഹാ ഇടവക സെക്രട്ടറി എന്നീ നിലകളില്‍ ബോബന്‍ മാത്യൂ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മഹാ ഇടവകയ്ക്ക് വേണ്ടി വികാരി ഫാദര്‍ : ടിജോ വര്ഗീസ് ഐപ്പ് അനുശോചനം അറിയിച്ചു. ബിമല്‍, ബൈസില്‍ എന്നീ രണ്ടു സഹോദരങ്ങളാണ് മറിയം സൂസനുള്ളത്.

Malayalee girl killed in US; The expatriate Malayalees in Muscat did not change their minds

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories