---
title: "#doha | ക​രി​പ്പൂ​രി​ൽ യാ​ത്ര സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണം; ഗ​പാ​ഖ് അ​സോ​സി​യേ​ഷ​ൻ നി​വേ​ദനം നൽകി"
english_title: "#Travel #facilities  #improve #Karipur #Gapakh #Association #given #notice"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135984/travel-facilities-improve-karipur-gapakh-association-given-notice"
published_at: "2023-08-02T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca7565b30b5_qatar.jpg"
keywords: []
---

# #doha | ക​രി​പ്പൂ​രി​ൽ യാ​ത്ര സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണം; ഗ​പാ​ഖ് അ​സോ​സി​യേ​ഷ​ൻ നി​വേ​ദനം നൽകി

> **Lead Summary:** ദോ​ഹ: **[** ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്ന വി​മാ​ന​യാ​ത്രി​ക​രു​ടെ ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​ൾ​ഫ് കാ​ലി​ക്ക​റ്റ് എ​യ​ർ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഗ​പാ​ഖ്) ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം എ.​ഡി.​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​പാ​ഖ് ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി​യാ​ണ് എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ സു​രേ​ഷുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്.

## Article Content

ദോ​ഹ: **[** ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്ന വി​മാ​ന​യാ​ത്രി​ക​രു​ടെ ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​ൾ​ഫ് കാ​ലി​ക്ക​റ്റ് എ​യ​ർ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഗ​പാ​ഖ്) ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം എ.​ഡി.​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​പാ​ഖ് ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി​യാ​ണ് എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ സു​രേ​ഷുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്.

ഒപ്പംവി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​ന​വും സ​മ​ർ​പ്പി​ച്ചു.  അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അതുപോലെ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ടു​ന്ന ഗ​പാ​ഖി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ അ​ഭി​ന​ന്ദി​ച്ചു. ഗ​ൾ​ഫ് വി​മാ​ന യാ​ത്രി​ക​രു​ടെ ദു​രി​തം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135984/travel-facilities-improve-karipur-gapakh-association-given-notice)