---
title: "#saudi | വാഹനങ്ങൾ തട്ടിയെടുക്കൽ തൊഴിലാക്കിയ 15 അംഗ കവർച്ച  സംഘം പിടിയിൽ "
english_title: "#saudi #15-member #robbery #gang, #which #used #hijack #vehicles, #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136026/saudi-15-member-robbery-gang-which-used-hijack-vehicles-arrested"
published_at: "2023-08-02T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca9b270dc6f_arrest.jpg"
keywords: []
---

# #saudi | വാഹനങ്ങൾ തട്ടിയെടുക്കൽ തൊഴിലാക്കിയ 15 അംഗ കവർച്ച  സംഘം പിടിയിൽ 

> **Lead Summary:** **റിയാദ് : **വാഹനങ്ങൾ തട്ടിയെടുക്കൽ തൊഴിലാക്കിയ 15 അംഗ കവർച്ച സംഘത്തെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**റിയാദ് : **വാഹനങ്ങൾ തട്ടിയെടുക്കൽ തൊഴിലാക്കിയ 15 അംഗ കവർച്ച സംഘത്തെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളിൽ 13 പേർ പാക്കിസ്താനികളും രണ്ടു പേർ സിറിയൻ പൗരന്മാരുമാണ്. 19 വാഹനങ്ങൾ സംഘം കവർന്ന് പൊളിച്ച് ആക്രിയാക്കി വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഘം പൊളിക്കാൻ സൂക്ഷിച്ച ഒമ്പത് വാഹനങ്ങൾ പൊലീസ് വീണ്ടെടുത്തു.

മോഷ്ടിക്കുന്ന വാഹനങ്ങൾ ജനവാസ കേന്ദ്രത്തിന് പുറത്തുള്ള ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിൽ എത്തിച്ച് പൊളിച്ച് ആക്രിയാക്കി, ആക്രി കടകൾക്ക് വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്.

നിയമാനുസൃത നടപടികൾ പൂർത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136026/saudi-15-member-robbery-gang-which-used-hijack-vehicles-arrested)