---
title: "#joboffers | വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ അവസരങ്ങള്‍; വിശദ വിവരങ്ങള്‍ അറിയാം"
english_title: "#joboffers #Career #opportunities #various #Gulfcountries; #Know #details"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136027/joboffers-career-opportunities-various-gulfcountries-know-details"
published_at: "2023-08-02T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca9d2bdd632_job.jpg"
keywords: []
---

# #joboffers | വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ അവസരങ്ങള്‍; വിശദ വിവരങ്ങള്‍ അറിയാം

> **Lead Summary:** ** പ്ര**വാസി നിയമസഹായ സെൽ പദ്ധതിക്ക് കീഴിൽ നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു.

## Article Content

** പ്ര**വാസി നിയമസഹായ സെൽ പദ്ധതിക്ക് കീഴിൽ നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു.

കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതി.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പ്രവാസി നിയമസഹായസെൽ പദ്ധതിയിൻ കീഴിൽ യു.എ.ഇ ( അബുദാബി, ഷാർജ, ദുബായ്) സൗദി അറേബ്യ (റിയാദ്, ദമാം, ജിദ്ദ, ) ബഹ്റൈൻ (മനാമ), ഒമാൻ(മസ്ക്കറ്റ്), കുവൈറ്റ് (കുവൈറ്റ് സിറ്റി) , ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലേക്ക് ലീഗൽ കൺസൾട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നതിന് താൽപര്യമുള്ള മലയാളി അഭിഭാഷകരിൽ നിന്നും നോർക്ക-റൂട്ട്സ് അപേക്ഷ ക്ഷണിക്കുന്നു.

കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.

**നോർക്ക ലീഗൽ കൺസൾട്ടന്റ്മാരുടെ യോഗ്യതകൾ**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136027/joboffers-career-opportunities-various-gulfcountries-know-details)