---
title: "#UnionCoop | ഓ​ഗസ്റ്റിൽ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്"
english_title: "#UnionCoop #UnionCoop #announced #discount #August"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136179/unioncoop-unioncoop-announced-discount-august"
published_at: "2023-08-03T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb7c38890c7_union.jpg"
keywords: []
---

# #UnionCoop | ഓ​ഗസ്റ്റിൽ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

> **Lead Summary:** ** **ഓ​ഗസ്റ്റിൽ റീട്ടെയിൽ മാർക്കറ്റിലും സെയിൽസ് ഔട്ട്ലെറ്റുകളിലും ഡിമാൻഡ് വർധിക്കുമെന്ന് യൂണിയൻ കോപ്.

## Article Content

** **ഓ​ഗസ്റ്റിൽ റീട്ടെയിൽ മാർക്കറ്റിലും സെയിൽസ് ഔട്ട്ലെറ്റുകളിലും ഡിമാൻഡ് വർധിക്കുമെന്ന് യൂണിയൻ കോപ്.

പുതിയ അക്കാദമിക വർഷത്തിന്റെ തുടക്കം ഓ​ഗസ്റ്റിലാണ്. ബാക് ടു സ്കൂൾ ക്യാംപെയ്ൻ ഇതിനോടകം റീട്ടെയിൽ മാർക്കറ്റിൽ പ്രഖ്യാപിച്ചു കഴിഞ്ഞു.

സെയിൽസ് ഔട്ട്ലെറ്റുകളും ഇ-കൊമേഴ്സ് സ്ഥാപനങ്ങളും തമ്മിലുള്ള മത്സരം വിൽപ്പനയിലും പോസിറ്റീവ് ആയ മാറ്റം കൊണ്ടുവരുമെന്നാണ് യൂണിയൻ കോപ് വിലയിരുത്തൽ.

50% വരെ കിഴിവ് സ്കൂൾ സപ്ലൈകളിൽ പ്രതീക്ഷിക്കാം - യൂണിയൻ കോപ് അഭിപ്രായപ്പെട്ടു.

ഷോപ്പിങ് സൗകര്യവും മത്സരാധിഷ്ഠിതമായ വില നിർണയവും ഷോപ്പിങ് അനുഭവത്തെ സ്വാധീനിക്കുമെന്ന് യൂണിയൻ കോപ് റിപ്പോർട്ടിൽ പറഞ്ഞു.

യൂണിയൻ കോപ് സ്റ്റോറുകളിലും ബാക് ടു സ്കൂൾ ക്യാംപെയ്ൻ അനുസരിച്ചുള്ള കിഴിവുകൾ ലഭ്യമാണ്. സ്കൂൾ ബാ​ഗുകൾ, സ്റ്റേഷനറി, കംപ്യൂട്ടർ ഡിവൈസുകൾ, ഭക്ഷണവസ്തുക്കൾ എന്നിവയിൽ കിഴിവ് ലഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136179/unioncoop-unioncoop-announced-discount-august)