---
title: "#uae | അബൂദബിയിൽ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം "
english_title: "#fire #broke #commercial #building #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136230/fire-broke-commercial-building-abudhabi"
published_at: "2023-08-03T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbb676d3704_fire.jpg"
keywords: []
---

# #uae | അബൂദബിയിൽ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം 

> **Lead Summary:** **അബൂദബി:** അബൂദബിയിലെ മുസഫയിൽ വാണിജ്യ കെട്ടിടത്തിൽ വൻ തീപ്പിടിത്തം. ഫർണീച്ചർ ഷോറൂമിനാണ് വ്യാഴാഴ്ച ഉച്ചയോടെ തീപിടിച്ചത്.

## Article Content

**അബൂദബി:** അബൂദബിയിലെ മുസഫയിൽ വാണിജ്യ കെട്ടിടത്തിൽ വൻ തീപ്പിടിത്തം. ഫർണീച്ചർ ഷോറൂമിനാണ് വ്യാഴാഴ്ച ഉച്ചയോടെ തീപിടിച്ചത്.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മേഴ്സിഡസ് ബെൻസിന്‍റെ സർവിസ് കേന്ദ്രവും തീപിടിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്​. വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ അബൂദബി സിവിൽ ഡിഫൻസ്​ അതോറിറ്റിയും പൊലീസും ചേർന്ന്​ തീയണക്കാൻ ശ്രമം തുടരുകയാണ്​.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട്​ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തരുതെന്ന്​ പൊലീസ്​ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136230/fire-broke-commercial-building-abudhabi)