---
title: "#qatar | ആഭ്യന്തര സംഘർഷത്തിൻെറ കെടുതികൾ അനുഭവിക്കുന്ന സുഡാനിലേക്ക്​ ​ മരുന്നും ഭക്ഷണവുമെത്തിച്ച്​ ഖത്തർ"
english_title: "#qatari #aidplane #carrying #food #medicine #arrives #sudan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136365/qatari-aidplane-carrying-food-medicine-arrives-sudan"
published_at: "2023-08-04T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc9b3fe3f1f_qatar.jpg"
keywords: []
---

# #qatar | ആഭ്യന്തര സംഘർഷത്തിൻെറ കെടുതികൾ അനുഭവിക്കുന്ന സുഡാനിലേക്ക്​ ​ മരുന്നും ഭക്ഷണവുമെത്തിച്ച്​ ഖത്തർ

> **Lead Summary:** ** ദോഹ: **മാസങ്ങൾ നീണ്ടു നിന്ന ആഭ്യന്തര സംഘർഷത്തിൻെറ കെടുതികൾ അനുഭവിക്കുന്ന സുഡാനിലേക്ക്​ ദുരിതാശ്വാസ സഹായങ്ങൾ തുടർന്ന്​ ഖത്തർ.

## Article Content

** ദോഹ: **മാസങ്ങൾ നീണ്ടു നിന്ന ആഭ്യന്തര സംഘർഷത്തിൻെറ കെടുതികൾ അനുഭവിക്കുന്ന സുഡാനിലേക്ക്​ ദുരിതാശ്വാസ സഹായങ്ങൾ തുടർന്ന്​ ഖത്തർ.

ഏതാനും ആഴ്​ചകൾ നീണ്ട ഇടവേളക്കു ശേഷമാണ്​ ഖത്തർ ഫണ്ട്​ ഫോർ ഡെവലപ്​മെൻറും ഖത്തർ റെഡ്​ ക്രസൻറ്​ സൊസൈറ്റിയും ഭക്ഷണം, മരുന്നും ചികിത്സാ ഉപകരണങ്ങളും അടങ്ങുന്ന മെഡിക്കൽ കിറ്റ് എന്നിവ അടങ്ങിയ 14 ടണ്ണിൻെറ സഹായം പോർട്​ ഓഫ്​ സുഡാനിലെത്തിച്ചത്​.

വിമാന മാർഗമായിരുന്നു ചരക്കുകൾ ദോഹയിൽ നിന്നും സുഡാനിലെത്തിയത്​. ഇതോടെ ഖത്തർ ഒരുക്കിയ എയർ ബ്രിഡ്​ജ്​ വഴിയുള്ള സഹായം 371 ടൺ ആയി ഉയർന്നു.

കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ വീടും ജീവിത മാർഗങ്ങളും നഷ്​ടപ്പെട്ട്​, ബന്ധുക്കളെ നഷ്​ടമായി ദുരിതത്തിലായവർക്കും, പരിക്കേറ്റ്​ അവശരായവർക്കുമായി നേരത്തെ തന്നെ സഹായം നൽകുന്ന രാജ്യമാണ്​ ഖത്തർ.

സുഡാനിൽ ആഭ്യന്തര സുരക്ഷയും ഭരണ സ്​ഥിരതയും ​ജനങ്ങളുടെ ​േക്ഷമവും ഉറപ്പാക്കുന്നതിലെ ഖത്തറിൻെർ പ്രതിബദ്ധത വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു.

യുദ്ധത്തിൻെറ ആദ്യ നാളുകളിലെ വിദേശ പൗരന്മാരെയും, ഖത്തർ റസിഡൻറുമാരായ സുഡാൻ പൗരന്മാരെയുമെല്ലാം രാജ്യത്തിന്​ പുറത്തെത്തിക്കാർ ഖത്തർ ഇടപെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136365/qatari-aidplane-carrying-food-medicine-arrives-sudan)