---
title: "#saudiarabia | ജിദ്ദയിൽ വാഹനകവർച്ച; 15 അം​ഗ സംഘത്തെ പിടികൂടി "
english_title: "#Carjacking #Jeddah #gang #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136390/carjacking-jeddah-gang-arrested"
published_at: "2023-08-04T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccaaff6ee1a_cell.jpg"
keywords: []
---

# #saudiarabia | ജിദ്ദയിൽ വാഹനകവർച്ച; 15 അം​ഗ സംഘത്തെ പിടികൂടി 

> **Lead Summary:** **ജി​ദ്ദ​: **വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്ക​ൽ തൊ​ഴി​ലാ​ക്കി​യ 15 അം​ഗ ക​വ​ർ​ച്ച​സം​ഘ​ത്തെ ജി​ദ്ദ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ്ര​തി​ക​ളി​ൽ 13 പേ​ർ പാ​കി​സ്​​താ​നി​ക​ളും ര​ണ്ടു പേ​ർ സി​റി​യ​ൻ പൗ​ര​ന്മാ​രു​മാ​ണ്.

## Article Content

**ജി​ദ്ദ​: **വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്ക​ൽ തൊ​ഴി​ലാ​ക്കി​യ 15 അം​ഗ ക​വ​ർ​ച്ച​സം​ഘ​ത്തെ ജി​ദ്ദ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ്ര​തി​ക​ളി​ൽ 13 പേ​ർ പാ​കി​സ്​​താ​നി​ക​ളും ര​ണ്ടു പേ​ർ സി​റി​യ​ൻ പൗ​ര​ന്മാ​രു​മാ​ണ്.

19 വാ​ഹ​ന​ങ്ങ​ൾ സം​ഘം ക​വ​ർ​ന്ന് പൊ​ളി​ച്ച് ആ​ക്രി​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഘം പൊ​ളി​ക്കാ​ൻ സൂ​ക്ഷി​ച്ച ഒ​മ്പ​തു​ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തു.

മോ​ഷ്​​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ വി​ഞ്ചു​ക​ളി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു​ പു​റ​ത്തു​ള്ള ചു​റ്റു​മ​തി​ലോ​ടു​കൂ​ടി​യ കോ​മ്പൗ​ണ്ടി​ൽ എ​ത്തി​ച്ച് പൊ​ളി​ച്ച് ആ​ക്രി​യാ​ക്കി, ആ​ക്രി​ക്ക​ട​ക​ൾ​ക്ക് വി​ൽ​ക്കു​ക​യാ​ണ് സം​ഘം ചെ​യ്തി​രു​ന്ന​ത്.

നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സം​ഘ​ത്തെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി ജി​ദ്ദ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136390/carjacking-jeddah-gang-arrested)