---
title: "#death | ഹൃദയാഘാതത്തെ തുടർന്ന്​ പ്രവാസി യുവാവ് റിയാദിൽ അന്തരിച്ചു "
english_title: "#death #Expatriate #youth #died #Riyadh #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136436/death-expatriate-youth-died-riyadh-heartattack"
published_at: "2023-08-04T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cccd2e92659_death.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന്​ പ്രവാസി യുവാവ് റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്​ : **ഹൃദയാഘാതത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ യുവാവ്​ മരിച്ചു.

## Article Content

**റിയാദ്​ : **ഹൃദയാഘാതത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ യുവാവ്​ മരിച്ചു.

ഹൈദരാബാദ് സ്വദേശി മുഹമ്മദ് യാസീൻ (36) ആണ്​ റിയാദ് നാഷനൽഗാർഡ് ആശുപത്രിയിലാണ്​ മരിച്ചത്​.

പിതാവ്: മുഹമ്മദ്‌ ശരീഫ്, മാതാവ്: റഹീമുന്നീസ, ഭാര്യ: അഫ്രീൻ ഫാത്തിമ, മക്കൾ: തെൻസീല യാസീൻ, താഇഫ് യാസീൻ, ആരിഫ യാസീൻ. റിയാദിൽ ഖബറടക്കും.

ഇതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136436/death-expatriate-youth-died-riyadh-heartattack)