---
title: "#uae | കനത്ത ചൂട്;  യു.​എ.​ഇ​യിൽ ആ​ശ്വാ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ​യും, ആ​ലി​പ്പ​ഴ​വ​ർ​ഷ​വും"
english_title: "#Several #parts #UAE #relieved #from #scorching #heat #Thursday #evening #heavyrain #hailstorm."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136456/several-parts-uae-relieved-from-scorching-heat-thursday-evening-heavyrain-hailstorm"
published_at: "2023-08-04T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cce386a3a0e_uae.jpg"
keywords: []
---

# #uae | കനത്ത ചൂട്;  യു.​എ.​ഇ​യിൽ ആ​ശ്വാ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ​യും, ആ​ലി​പ്പ​ഴ​വ​ർ​ഷ​വും

> **Lead Summary:** **ദു​ബൈ: **ക​ന​ത്ത ചൂ​ടി​ന്​ ആ​ശ്വാ​സ​മാ​യി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ യു.​എ.​ഇ​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​വും ഉ​ണ്ടാ​യി. ഷാ​ർ​ജ​യി​ലെ അ​ൽ മ​ദാ​മി​ലേ​ക്കു​ പോ​കു​ന്ന ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ വൈ​കീ​ട്ട്​ 4.30ഓ​ടെ​യാ​ണ്​ ക​ന​ത്ത ആ​ലി​പ്പ​ഴ വ​ർ​ഷ​മു​ണ്ടാ​യ​ത്.

## Article Content

**ദു​ബൈ: **ക​ന​ത്ത ചൂ​ടി​ന്​ ആ​ശ്വാ​സ​മാ​യി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ യു.​എ.​ഇ​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​വും ഉ​ണ്ടാ​യി. ഷാ​ർ​ജ​യി​ലെ അ​ൽ മ​ദാ​മി​ലേ​ക്കു​ പോ​കു​ന്ന ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ വൈ​കീ​ട്ട്​ 4.30ഓ​ടെ​യാ​ണ്​ ക​ന​ത്ത ആ​ലി​പ്പ​ഴ വ​ർ​ഷ​മു​ണ്ടാ​യ​ത്.

അ​ൽ റു​വൈ​ദ, അ​ൽ ഫ​യാ, അ​ൽ ബ​ഹാ​യ​സ്​ മേ​ഖ​ല​ക​ളി​ലും ആ​ലി​പ്പ​ഴം വ​ർ​ഷി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. അ​ൽ മാ​ദ​മി​ലെ മ​രു​ഭൂ​മി​യി​ലും റോ​ഡു​ക​ളി​ലും ആ​ലി​പ്പ​ഴം വീ​ഴു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) എ​ക്സ്.​കോ​മി​ൽ (ട്വി​റ്റ​ർ) പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഷാ​ർ​ജ എ​മി​റേ​റ്റി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച്, യെ​ല്ലോ അ​​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വൈ​കീ​ട്ട്​ 3.15 മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​തോ​റി​റ്റി നിർദ്ദേശി​ച്ചു. അ​ൽ​ഐ​നി​ലെ അ​ൽ ശു​ഹൈ​ബ്​ മേ​ഖ​ല​ക​ളി​ലാ​ണ്​ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്.

അ​ൽ​ഐ​നി​ലെ ചി​ല മേ​ഖ​ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​യോ​ടെ നേ​രി​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ്ര​വ​ചി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ലെ കാ​ഴ്ച മ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ആ​ധി​കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും കിം​വ​ദ​ന്തി​ക​ൾ പ​ര​ത്ത​രു​തെ​ന്നും എ​ൻ.​എം.​സി അ​ഭ്യ​ർ​ഥി​ച്ചു. അ​തേ​സ​മ​യം, ക​ന​ത്ത ചൂ​ടി​ന്​ ആ​ശ്വാ​സ​മാ​യെ​ത്തി​യ മ​ഴ ആ​സ്വ​ദി​ക്കാ​നും നി​ര​വ​ധി പേ​ർ നി​ര​ത്തു​ക​ളി​ൽ ഒ​ത്തു​കൂ​ടി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136456/several-parts-uae-relieved-from-scorching-heat-thursday-evening-heavyrain-hailstorm)