---
title: "#rain | സൗദിയിലെ നജ്‌റാൻ മേഖലയിൽ മഴ മുന്നറിയിപ്പ്  "
english_title: "#rain #Rain #warning #Najran #region #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136466/rain-rain-warning-najran-region-saudiarabia"
published_at: "2023-08-04T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccf0141aa3f_saudi.jpg"
keywords: []
---

# #rain | സൗദിയിലെ നജ്‌റാൻ മേഖലയിൽ മഴ മുന്നറിയിപ്പ്  

> **Lead Summary:** **നജ്‌റാൻ : **സൗദിയിലെ നജ്‌റാൻ മേഖലയിൽ മിതമായ മഴ പെയ്യുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.

## Article Content

**നജ്‌റാൻ : **സൗദിയിലെ നജ്‌റാൻ മേഖലയിൽ മിതമായ മഴ പെയ്യുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.

മഴയ്ക്കൊപ്പം കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. നജ്‌റാൻ നഗരത്തിലും താർ, ഹബ്ബോണ ഗവർണറേറ്റുകളിലും വ്യാപിക്കും. രാത്രി ഒമ്പത് മണി വരെ സ്ഥിതി തുടരുമെന്ന് കേന്ദ്രം സൂചിപ്പിച്ചു.

അതേസമയം സൗദിയിലെ ചില നഗരങ്ങളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി വെളിപ്പെടുത്തി.

അൽ അഹ്‌സയിൽ 49 ശതമാനമാണ് രേഖപ്പെടുത്തിയിടത്ത്. അൽ സൗദയിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ 14 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136466/rain-rain-warning-najran-region-saudiarabia)