---
title: "ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്"
english_title: "Ruler orders release of 672 prisoners in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13651/ruler-orders-release-of-672-prisoners-in-dubai"
published_at: "2021-11-30T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a601340670f_uae.jpg"
keywords: []
---

# ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്

> **Lead Summary:** **ദുബൈ:** യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

**ദുബൈ:** യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്തിന്റെ മാനുഷിക മൂല്യങ്ങള്‍ വിളിച്ചോതുന്ന തീരുമാനമാണിതെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ (Attorney General of Dubai) ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. 'മോചിതരാക്കപ്പെടുന്ന തടവുകാര്‍ക്ക് സമൂഹവുമായി ഇഴുകിച്ചേരാന്‍ ഇത് അവസരമൊരുക്കും. മാപ്പ് നല്‍കപ്പെട്ട തടവുകാരുടെ മോചനം സാധ്യമാക്കുന്നതിന് ദുബൈ പൊലീസുമായി ചേര്‍ന്ന് ദുബൈ പ്രോസിക്യൂഷനും നടപടികള്‍ തുടങ്ങിയതായും' അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 870 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് 43 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും നിര്‍ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13651/ruler-orders-release-of-672-prisoners-in-dubai)