---
title: "#dubai | പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136584/expatriate-malayali-passedaway-dubai"
published_at: "2023-08-05T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdaf0a97a3a_dubai.jpg"
keywords: []
---

# #dubai | പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **ദുബൈ : [ **മലപ്പുറം തിരൂർ പയ്യനങ്ങാടി സ്വദേശി എരിഞ്ഞികാട്ടിൽ അലി കുഞ്ഞിയുടെ മകൻ നിസാർ ദുബൈയിൽ അന്തരിച്ചു .ദുബൈയിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ എ.സി മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**ദുബൈ : [ **മലപ്പുറം തിരൂർ പയ്യനങ്ങാടി സ്വദേശി എരിഞ്ഞികാട്ടിൽ അലി കുഞ്ഞിയുടെ മകൻ നിസാർ ദുബൈയിൽ അന്തരിച്ചു .ദുബൈയിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ എ.സി മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു.

ജോലിക്കിടയിൽ ഛർദിയും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിസാർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പത്തു ദിവസത്തെ അവധിക്ക് നാട്ടിൽ പോയി രണ്ടാഴ്ച്ച മുമ്പാണ് ദുബൈയിൽ തിരിച്ചെത്തിയത്. ജുബൈരിയയാണ് മാതാവ്. സഹോദരങ്ങൾ നിഷാദലി, ജംഷിയ, സെൽവ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136584/expatriate-malayali-passedaway-dubai)