---
title: "#death | സന്ദർശന വിസയിൽ സൗദിയിലെത്തിയ യുവതി ഹൃദയാഘാതം മൂലം അന്തരിച്ചു "
english_title: "#death #woman #came #SaudiArabia #visitvisa #died #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136678/death-woman-came-saudiarabia-visitvisa-died-heartattack"
published_at: "2023-08-05T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce041549de5_death.jpg"
keywords: []
---

# #death | സന്ദർശന വിസയിൽ സൗദിയിലെത്തിയ യുവതി ഹൃദയാഘാതം മൂലം അന്തരിച്ചു 

> **Lead Summary:** **റിയാദ് : **സന്ദർശന വിസയിൽ സൗദിയിലെത്തിയ ഇന്ത്യൻ വനിത മരിച്ചു.

## Article Content

**റിയാദ് : **സന്ദർശന വിസയിൽ സൗദിയിലെത്തിയ ഇന്ത്യൻ വനിത മരിച്ചു.

ഹൈദരബാദ് സ്വദേശിനി സാകിറ ബീഗം (64) ആണ്​ റിയാദ്​ മലസിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്​.

പരേതരായ മുഹമ്മദ്‌ മഷീഖും ജീലാനി ബീഗവുമാണ്​ മാതാപിതാക്കൾ.

ഭർത്താവ്: ​പരേതനായ അബ്​ദുൽ മന്നാൻ. മക്കൾ: അബ്​ദുൽ ബഷീർ, സാസി അഫ്രീൻ, നാസീയ തസീൻ. മൃതദേഹം റിയാദിൽ ഖബറടക്കും

.നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ പടിക്കൽ, ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136678/death-woman-came-saudiarabia-visitvisa-died-heartattack)