സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ
Nov 30, 2021 06:09 PM | By Kavya N

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി സ്​​ത്രീ​സാ​ന്നി​ധ്യ​മാ​യി മ​ല​പ്പു​റ​ത്തു​കാ​രി ഷാ​ന ജ​ബി​നും. ജി​ദ്ദ​യി​ൽ പ​ഠി​ച്ചു​വ​ള​ർ​ന്ന ഷാ​ന ഭ​ർ​ത്താ​വി​നൊ​പ്പം ഇ​പ്പോ​ൾ ദ​മ്മാ​മി​ലാ​ണ്​ താ​മ​സം. ടീം 777 ​സൈ​ക്കി​ൾ ക്ല​ബ്​ അം​ഗ​വും റ​ണ്ണ​റു​മാ​യ ഭ​ർ​ത്താ​വ്​ ആ​ദി​ൽ ഹുസൈ നോ​ടൊ​പ്പ​മാ​ണ്​ ഷാ​ന ഈ ​അ​സു​ല​ഭാ​വ​സ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്.

ഊ​ർ​ജ​സ്വ​ല​മാ​യ ജീ​വി​ത​രീ​തി​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്​ ഷാ​ന​യും ആ​ദി​ലും. ആ​ദി​ൽ ടീം 777 ​ന്റെ ഭാ​ഗ​മാ​യി ​സൈ​ക്കി​ളി​ങ്ങി​ന്​ പോ​കു​മ്പോള്‍ ഷാ​ന കോ​ർ​ണി​ഷി​ക​ളി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന്​ ഒ​പ്പം കൂ​ടി. ഈ ​ആ​വേ​ശം ക​ണ്ട​തോ​ടെ റ​ണ്ണി​ങ്​ പ്രാ​ക്​​ടി​സ്​ ചെ​യ്യാ​ൻ ആ​ദി​ൽ ത​ന്നെ​യാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്. അ​തോ​ടെ ഇ​രു​വ​രും ദി​വ​സ​വും മു​ട​ങ്ങാ​തെ ഓട്ടം തു​ട​ർ​ന്നു. അ​പ്പോ​ഴാ​ണ്​ സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി സൗ​ദി​യി​ൽ ആ​ദ്യ ഹാ​ഫ്​ മാ​ര​ത്ത​ൺ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന വി​വ​ര​മ​റി​യു​ന്ന​ത്.

21 കി​ലോ​മീ​റ്റ​ർ കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​യാ​യി തോ​ന്നി​യെ​ങ്കി​ലും പോ​രാ​ടാ​ൻ ത​ന്നെ തീ​രു​മാ​നി​ച്ചു. 'ജീ​വി​ത​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ന​മു​ക്ക്​ എ​ന്തെ​ങ്കി​ലു​മൊ​ക്കെ വേ​ണ്ടേ' എ​ന്നാ​യി​രു​ന്നു പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രോ​ടു​ള്ള മ​റു​ചോ​ദ്യം. ഷാ​ന ജ​ബി​െൻറ ഇ​ച്ഛാ​ശ​ക്​​തി ഫ​ല​വും ക​ണ്ടു. 600ല​ധി​കം ആ​ളു​ക​ൾ ഒ​ന്നി​ച്ചോ​ടി​യ മാ​ര​ത്ത​ണി​ൽ 115ാം സ്​​ഥാ​ന​ത്ത്​ ഷാ​ന ജ​ബി​ൻ ഒാ​ടി​യെ​ത്തി. സൗ​ദി സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ വ​ലി​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ ഷാ​ന 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ദേ​ശീ​യ താ​ര​ങ്ങ​ൾ സ​ഹി​തം പ​​െ​ങ്ക​ടു​ത്ത ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ 17 ഇ​ന്ത്യ​ക്കാ​രാ​ണ്​ ഭാ​ഗ​മാ​യ​ത്. ഇ​തി​ൽ ഒ​മ്പ​തു​പേ​ർ മ​ല​യാ​ളി​ക​ളാ​യി​രു​ന്നു. അ​തി​ലെ ഏ​ക ഇ​ന്ത്യ​ൻ വ​നി​ത സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഷാ​ന. ഇ​തൊ​രു അ​പൂ​ർ​വ നേ​ട്ട​മാ​യി കാ​ണു​ന്ന​താ​യി ഷാ​ന പ​റ​ഞ്ഞു. താ​ൻ ജ​നി​ച്ചു​വ​ള​ർ​ന്ന മ​ണ്ണാ​ണി​ത്. ത​ന്നെ പോ​റ്റി​വ​ള​ർ​ത്തി​യ ഈ ​നാ​ടി​നോ​ടു​ള്ള ​െഎ​ക്യ​ദാ​ർ​ഢ്യ​മാ​യി ഇൗ ​നേ​ട്ട​ത്തെ കാ​ണു​ന്നു. ടീം 777 ​സൈ​ക്കി​ൾ ഗ്രൂ​പ്പി​ലെ ഏ​ഴ​ു​പേ​രാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

നാ​ലു മാ​സ​ത്തി​നു മു​മ്പു​ത​ന്നെ സൗ​ദി സ്പോ​ർ​ട്സ് അ​തോ​റി​റ്റി ന​വം​ബ​ർ 27ന് ​ന​ട​ക്കു​ന്ന മാ​ര​ത്ത​ൺ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ക്ഷ​ണി​ച്ച്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​ധി​കം താ​മ​സി​യാ​തെ​ത​ന്നെ അ​തി​െൻറ നി​യ​മ​ക്ര​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഷാ​ന പ​റ​ഞ്ഞു.

ഭ​ർ​ത്താ​വ്​ ആ​ദി​ലും സു​ഹൃ​ത്തു​ക്ക​ളാ​യ ടീം 777 ​സൈ​ക്കി​ൾ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളും ത​ന്ന പി​ന്തു​ണ​യാ​ണ്​ ഇൗ ​നേ​ട്ട​ത്തി​ലെ​ത്തി​ച്ച​ത്. വ​നി​ത​ക​ളു​ടെ ​ൈസ​ക്കി​ൾ ഗ്രൂ​പ്​ രൂ​പ​വ​ത്​​ക​രി​ച്ച്​ ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ ​കൈ വ​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ഷാ​ന. ഫി​സി​ക്​​സി​ൽ ബി​രു​ദം നേ​ടി​യ ഷാ​ന ഇ​നി ജോ​ലി​ക്കൊ​പ്പം ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​​പോ​കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

Saudi Marathon: Malayali Pride Ma Shana Jabin

Next TV

Related Stories
Top Stories