---
title: "#death | താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ വീണുണ്ടായ അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം "
english_title: "#death #Falling #accident #residential #building #tragicend #expatriate #youth"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136793/death-falling-accident-residential-building-tragicend-expatriate-youth"
published_at: "2023-08-05T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce74b766be6_death.jpg"
keywords: []
---

# #death | താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ വീണുണ്ടായ അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **ദുബൈ : **താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ വീണുണ്ടായ അപകടത്തിൽ ​മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ്​ മരിച്ചു.

## Article Content

**ദുബൈ : **താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ വീണുണ്ടായ അപകടത്തിൽ ​മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ്​ മരിച്ചു.

വേങ്ങര എസ്.എസ് റോഡിൽ അമ്പലപ്പുറായിൽ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് (36) ആണ്​ മരിച്ചത്​.

ദുബൈ ഹോർലൻസിലാണ്​ സംഭവം. സ്റ്റയർകെയ്സിലൂടെ ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്ക് വീണ് ആസ്പിറ്റോസ് ഷീറ്റിൽ തല ഇടിച്ചായിരുന്നു മരണം.

മാതാവ്​: ഖദീജ. ഭാര്യ: റഹ്​മത്ത്​. ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്​. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136793/death-falling-accident-residential-building-tragicend-expatriate-youth)