---
title: "#dubai | ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക്​ പു​തു​ജീ​വി​തം; ജ​യി​ൽ​മോ​ചി​ത​രാ​യ​ത്​ 40 ത​ട​വു​കാ​ർ"
english_title: "#dubai #Newlife #inmates #jail #40prisoners #released #jail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136795/dubai-newlife-inmates-jail-40prisoners-released-jail"
published_at: "2023-08-05T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce75d7581f4_jail.jpg"
keywords: []
---

# #dubai | ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക്​ പു​തു​ജീ​വി​തം; ജ​യി​ൽ​മോ​ചി​ത​രാ​യ​ത്​ 40 ത​ട​വു​കാ​ർ

> **Lead Summary:** **ദു​ബൈ : ** ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക്​ പു​തു​ജീ​വി​തം ന​ൽ​കാ​ൻ ആ​റു മാ​സ​ത്തി​നി​ടെ യു.​എ.​ഇ​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും മ​നു​ഷ്യ​സ്​​നേ​ഹി​ക​ളി​ൽ​നി​ന്നും ദു​ബൈ ജ​യി​ൽ വ​കു​പ്പി​ന്​ ല​ഭി​ച്ച​ത്​ 44 ല​ക്ഷം ദി​ർ​ഹം.

## Article Content

**ദു​ബൈ : ** ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക്​ പു​തു​ജീ​വി​തം ന​ൽ​കാ​ൻ ആ​റു മാ​സ​ത്തി​നി​ടെ യു.​എ.​ഇ​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും മ​നു​ഷ്യ​സ്​​നേ​ഹി​ക​ളി​ൽ​നി​ന്നും ദു​ബൈ ജ​യി​ൽ വ​കു​പ്പി​ന്​ ല​ഭി​ച്ച​ത്​ 44 ല​ക്ഷം ദി​ർ​ഹം.

ഇ​തി​ൽ 50 ശ​ത​മാ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്​ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ മോ​ചി​പ്പി​ക്കാ​ൻ.

ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ ഈ ​ഫ​ണ്ട്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജ​യി​ൽ​മോ​ചി​ത​രാ​യ​ത്​ 40 ത​ട​വു​കാ​ർ. വെ​ള്ളി​യാ​ഴ്ച ജ​യി​ൽ വ​കു​പ്പാ​ണ്​ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

വാ​ട​ക കു​ടി​ശ്ശി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ ജ​യി​ൽ​മോ​ചി​ത​രാ​ക്കു​ക, അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക, ജാ​മ്യം ല​ഭ്യ​മാ​ക്കു​ക, വി​മാ​ന ടി​ക്ക​റ്റ്, മ​രു​ന്ന്​ വി​ത​ര​ണം, മ​ക്ക​ളു​ടെ സ്കൂ​ൾ ഫീ​സ്, മ​റ്റ്​ മാ​നു​ഷി​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കും ഇ​ത്ത​രം ഫ​ണ്ട്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി ജ​യി​ൽ വ​കു​പ്പ്​ അ​റി​യി​ച്ചു.

പു​രു​ഷ, വ​നി​ത ത​ട​വു​കാ​ർ​ക്ക് ഒ​രു​പോ​ലെ​ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ജ​യി​ൽ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മ​ർ​വാ​ൻ അ​ബ്​​ദു​ൽ ക​രിം ജ​ൽ​ഫാ​ർ പ​റ​ഞ്ഞു. സാ​മൂ​ഹി​ക ന​ന്മ​ക്കാ​യി ചെ​യ്യു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ത​ട​വു​കാ​ർ​ക്ക്​ പു​തു​ജീ​വി​തം ആ​രം​ഭി​ക്കാ​നാ​യി വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ കാ​ണി​ക്കു​ന്ന ആ​ത്മാ​ർ​ഥ​ത​യും ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​ണ്​ ഇ​ത്ത​രം സ​ൽ​പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136795/dubai-newlife-inmates-jail-40prisoners-released-jail)