---
title: "#oman | കേബിളുകളും ജനറേറ്ററുകളും മോഷ്ടിച്ച പ്രവാസി കവര്‍ച്ചാ സംഘം പിടിയില്‍"
english_title: "#Expatriate #gangarrested #stealing #cables #generators"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136802/expatriate-gangarrested-stealing-cables-generators"
published_at: "2023-08-05T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce7ef592635_arrest.jpg"
keywords: []
---

# #oman | കേബിളുകളും ജനറേറ്ററുകളും മോഷ്ടിച്ച പ്രവാസി കവര്‍ച്ചാ സംഘം പിടിയില്‍

> **Lead Summary:** **മസ്‌കറ്റ്: **ഒമാനിലെ വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ച ഒരു സംഘം പ്രവാസികള്‍ റോയല്‍ ഒമാന്‍ പോലീസിൻറെ പിടിയില്‍.

## Article Content

**മസ്‌കറ്റ്: **ഒമാനിലെ വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ച ഒരു സംഘം പ്രവാസികള്‍ റോയല്‍ ഒമാന്‍ പോലീസിൻറെ പിടിയില്‍.

അല്‍ സുവൈഖ് വിലായത്തിലെ ഇലക്ട്രിക്കല്‍ കോംപ്ലക്സില്‍ നിന്ന് കേബിളുകളും ജനറേറ്ററുകളും മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് റോയല്‍ ഒമാന്‍ പോലീസ് ഈ പ്രവാസി സംഘത്തെ അറസ്റ്റ് ചെയ്തത്.

ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ മോഷണം നടത്തുവാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തതായി റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തികരിച്ചുവെന്നും റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136802/expatriate-gangarrested-stealing-cables-generators)