---
title: "യുഎഇ ദേശീയ ദിനം; അബുദാബിയിലും ഷാര്‍ജയിലും സൗജന്യ വാഹന പാര്‍ക്കിങ്"
english_title: "Free vehicle parking in Abu Dhabi and Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13686/free-vehicle-parking-in-abu-dhabi-and-sharjah"
published_at: "2021-11-30T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a62be66a022_.jpg"
keywords: []
---

# യുഎഇ ദേശീയ ദിനം; അബുദാബിയിലും ഷാര്‍ജയിലും സൗജന്യ വാഹന പാര്‍ക്കിങ്

> **Lead Summary:** **അബുദാബി**: യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് അബുദാബിയിലും ഷാര്‍ജയിലും വാഹന പാര്‍ക്കിങ് സൗജന്യം. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിന അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.

## Article Content

**അബുദാബി**: യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് അബുദാബിയിലും ഷാര്‍ജയിലും വാഹന പാര്‍ക്കിങ് സൗജന്യം. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിന അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.

സ്മരണ ദിനമായ ഡിസംബര്‍ ഒന്ന്, യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ട് എന്നീ ദിവസങ്ങളില്‍ വാഹന പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും(ഐറ്റിസി) അബുദാബി മുന്‍സിപ്പാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് വിഭാഗവും അറിയിച്ചു.

ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെ 7.59 മുതല്‍ പണം നല്‍കിയുള്ള പാര്‍ക്കിങ് പുനരാരംഭിക്കും. വരുന്ന അവധി ദിവസങ്ങളില്‍ ടോള്‍ ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്.

ഡിസംബര്‍ ഒന്നിനും രണ്ടിനും സൗജന്യ വാഹന പാര്‍ക്കിങ് ഉണ്ടായിരിക്കുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റിയും അറിയിച്ചു. ഷാര്‍ജയിലെ ചില പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ നാലിന് പാര്‍ക്കിങ് ഫീസ് പുനരാരംഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13686/free-vehicle-parking-in-abu-dhabi-and-sharjah)