---
title: "#uae | ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും ക​ന​ത്ത മഴ "
english_title: "#Heavyrain #Dubai #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136875/heavyrain-dubai-sharjah"
published_at: "2023-08-06T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf4a189823a_dubai.jpg"
keywords: []
---

# #uae | ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും ക​ന​ത്ത മഴ 

> **Lead Summary:** **ദു​ബൈ: **വേ​ന​ൽ ചൂ​ട്​ അതികഠിനമായി തു​ട​രു​ന്ന​തി​നി​ടെ അ​ൽ ഐ​നു പി​ന്നാ​ലെ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും ക​ന​ത്ത മഴ. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു​ ശേ​ഷ​മാ​ണ്​ ര​ണ്ട്​ എ​മി​റേ​റ്റി​ലും​ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യും പൊ​ടി​ക്കാ​റ്റും വീ​ശി​യ​ത്.​ദു​ബൈ​യി​ൽ അ​ൽ ബ​ർ​ഷ, അ​ൽ ബ​റാ​റി, അ​ൽ ഖു​ദ്​​റ, ദേ​ര എ​ന്നി​വി​ട​ങ്ങ​ളി​ലും ഷാ​ർ​ജ​യി​ലെ വ​ട​ക്കു കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ്​​ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്​.

## Article Content

**ദു​ബൈ: **വേ​ന​ൽ ചൂ​ട്​ അതികഠിനമായി തു​ട​രു​ന്ന​തി​നി​ടെ അ​ൽ ഐ​നു പി​ന്നാ​ലെ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും ക​ന​ത്ത മഴ. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു​ ശേ​ഷ​മാ​ണ്​ ര​ണ്ട്​ എ​മി​റേ​റ്റി​ലും​ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യും പൊ​ടി​ക്കാ​റ്റും വീ​ശി​യ​ത്.​ദു​ബൈ​യി​ൽ അ​ൽ ബ​ർ​ഷ, അ​ൽ ബ​റാ​റി, അ​ൽ ഖു​ദ്​​റ, ദേ​ര എ​ന്നി​വി​ട​ങ്ങ​ളി​ലും ഷാ​ർ​ജ​യി​ലെ വ​ട​ക്കു കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ്​​ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്​.

ദു​ബൈ ന​ഗ​ര​ത്തി​ലെ ക​രാ​മ​യി​ലും ഷാ​ർ​ജ​യി​ലെ റോ​ള​യി​ലും കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി. സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി എ​ത്തി​യാ​ണ്​ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ള്ളം ഉ​യ​രു​ന്ന​തി​നും കാ​ര​ണ​മാ​യി.

പൊ​ടി​ക്കാ​റ്റി​ൽ ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​ത്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തോ​ടെ പൊ​ലീ​സ്​ വേ​ഗം കു​റ​ക്കാ​നു​ള്ള നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. അ​പ്ര​തീ​ക്ഷി​ത കാ​റ്റി​ലും മ​ഴ​യി​ലും ക​രാ​മ​യി​ലെ ചി​ല ഷോ​പ്പു​ക​ൾ​ക്ക്​ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​ടു​ത്ത ആ​ഴ്ച​വ​രെ ദു​ബൈ​യി​ൽ ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു. പൊ​ടി​ക്കാ​റ്റി​നൊ​പ്പം​ ഇ​ടി​വെ​ട്ടി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്​. വെ​ള്ളി​യാ​ഴ്ച ​അ​ൽ ഐ​നി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തു​ണ്ടാ​യ​ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ റോ​ഡി​ൽ മ​രം വീ​ണി​രു​ന്നു.

പൊ​ടി​ക്കാ​റ്റി​ൽ കാ​ഴ്ച മ​ങ്ങി​യ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട പി​ക്അ​പ് വാ​ൻ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ്​ ക​ട​പു​ഴ​കി​യ മ​രം നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും അ​പ​ക​ട​ക​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും എ​ൻ.​സി.​എം മു​ന്ന​റി​യി​പ്പു ന​ൽ​കി.

യു.​എ.​ഇ.​യി​ലെ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ പെ​യ്ത മ​ഴ​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ വി​ഡി​യോ​യും എ​ൻ.​സി.​എം പു​റ​ത്തു​വി​ട്ടി​രു​ന്നു. ക​ന​ത്ത മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ അ​ൽ ഐ​നി​ലേ​ക്കു​ള്ള റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പ​രി​ധി 140ൽ​നി​ന്ന്​ 120 കി​ലോ​മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി.

എ​മി​റേ​റ്റി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​​ അ​ഞ്ചു ദി​വ​സ​ത്തെ കാ​ലാ​വ​സ്ഥ ബു​ള്ള​റ്റി​നി​ൽ എ​ൻ.​സി.​എം പ്ര​വ​ചി​ച്ചു. ഈ​ർ​പ്പം നി​റ​ഞ്ഞ ചൂ​ടി​നൊ​പ്പം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്​ യു.​എ.​ഇ​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ, ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​ക്കി​ട​യി​ലും അ​ൽ ഐ​നി​ൽ വെ​ള്ളി​യാ​ഴ്ച 49 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ചൂ​ടാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ൽ അ​ബൂ​ദ​ബി​യി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നി​ട​യി​ൽ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും ദു​ബൈ​യി​ൽ കു​റ​വാ​യി​രി​ക്കു​മെ​ന്നും എ​ൻ.​സി.​എം പ്ര​വ​ചി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136875/heavyrain-dubai-sharjah)