---
title: "#kuwait | കുവൈത്തിൽ താപനില ഉയരുന്നു "
english_title: "#Temperatures #rise #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136996/temperatures-rise-kuwait"
published_at: "2023-08-06T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfd959e2759_kuwait.jpg"
keywords: []
---

# #kuwait | കുവൈത്തിൽ താപനില ഉയരുന്നു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **രാ​ജ്യ​ത്ത് താ​പ​നി​ല ഉയർന്നു തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കു​വൈ​ത്ത് സി​റ്റി​യി​ലും ജ​ഹ്‌​റ​യി​ലും അ​ന്ത​രീ​ക്ഷ താ​പ​നി​ല 51 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ജ​മാ​ൽ ഇ​ബ്രാ​ഹിം പറഞ്ഞു . ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ഴി​യു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം പ്ര​വ​ചി​ച്ചി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **രാ​ജ്യ​ത്ത് താ​പ​നി​ല ഉയർന്നു തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കു​വൈ​ത്ത് സി​റ്റി​യി​ലും ജ​ഹ്‌​റ​യി​ലും അ​ന്ത​രീ​ക്ഷ താ​പ​നി​ല 51 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ജ​മാ​ൽ ഇ​ബ്രാ​ഹിം പറഞ്ഞു . ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ഴി​യു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം പ്ര​വ​ചി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ൻ സീ​സ​ണ​ൽ ഡി​പ്ര​ഷ​നും ചൂ​ടു​ള്ള കാ​റ്റും രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ചീ​ഫ് മ​റൈ​ൻ നി​രീ​ക്ഷ​ക​ന്‍ യാ​സ​ർ അ​ൽ ബ്ലൂ​ഷി പ​റ​ഞ്ഞു. പ​ക​ല്‍ സ​മ​യ​ത്ത് ഉ​യ​ര്‍ന്ന താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​മെ​ങ്കി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ചൂ​ട് 35-27 ഡി​ഗ്രി​യി​ലേ​ക്ക് താ​ഴും. 2016 ജൂ​ലൈ 21ന് ​കു​വൈ​ത്തി​ലെ മ​രു​പ്ര​ദേ​ശ​മാ​യ മു​ത്ത​ര്‍ബ​യി​ലാ​ണു ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന താ​പ​നി​ല​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ക​ത്തു​ന്ന ചൂ​ടി​ല്‍ ഗ​ണ്യ​മാ​യ മാ​റ്റം വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​വൈ​ത്ത്.

ഈ ​മാ​സം 11ന് ​ക്ലെ​ബി​ൻ സീ​സ​ണി​ന്റെ പ്ര​വേ​ശ​ന​ത്തോ​ടെ വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കും. വേ​ന​ല്‍ കാ​ല​ത്തെ അ​വ​സാ​ന സീ​സ​ണാ​ണ് ക്ലെ​ബി​ൻ സീ​സ​ൺ. തീ​വ്ര​മാ​യ ചൂ​ടാ​ണ് ഈ ​സീ​സ​ണി​ന്റെ സ​വി​ശേ​ഷ​ത. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പം വ​ർ​ധി​പ്പി​ക്കും. 13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്ലെ​ബി​ൻ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ താ​പ​നി​ല​യി​ലും കു​റ​വു​ണ്ടാ​കും. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ ചൂ​ട് കു​റ​ഞ്ഞു​തു​ട​ങ്ങും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136996/temperatures-rise-kuwait)