---
title: "#SaudiArabia | സൗദിയിൽ അപകടത്തിൽ മരിച്ച യുവാവിന്റെ  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി"
english_title: "#body #native #UttarPradesh #died #accident #SaudiArabia #brought #home #completing #legalproceedings."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137188/body-native-uttarpradesh-died-accident-saudiarabia-brought-home-completing-legalproceedings"
published_at: "2023-08-07T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0d85370d64_death.jpg"
keywords: []
---

# #SaudiArabia | സൗദിയിൽ അപകടത്തിൽ മരിച്ച യുവാവിന്റെ  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

> **Lead Summary:** സൗദിയിൽ അപകടത്തിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി. ജിസാൻ ദബിയയിൽ വെള്ളത്തിന്റെ ടാങ്ക് തലയിൽ വീണ് മരിച്ച കാമറി ആലത്തിന്റെ മൃതദേഹമാണ് കൊണ്ടുപോയത്.

## Article Content

സൗദിയിൽ അപകടത്തിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി. ജിസാൻ ദബിയയിൽ വെള്ളത്തിന്റെ ടാങ്ക് തലയിൽ വീണ് മരിച്ച കാമറി ആലത്തിന്റെ മൃതദേഹമാണ് കൊണ്ടുപോയത്.

കാമറി ആലത്തിന്റെ മാതാവ് ആയിഷ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസു പൂക്കോട്ടൂരും സമൂഹിക പ്രവർത്തകൻ സമീർ അമ്പലപ്പാറ, ബന്ധുക്കൾ എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി.

സമീർ ബാബു അമ്പലപ്പാറ, കെ.എം.സി.സി നേതാക്കളായ ഹാരിസ് കല്ലായി, ഖാലിദ് പട്‌ല, സാദിഖ് മങ്കട, നാസർ ഇരുമ്പുഴി തുടങ്ങിയവരും സഹകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137188/body-native-uttarpradesh-died-accident-saudiarabia-brought-home-completing-legalproceedings)