#gulf | ഗൾഫിലേക്കുള്ള വിമാനക്കൂലി കൊള്ള പാർലമെൻ്റിൽ ഉന്നയിച്ച് ബെന്നി ബഹനാൻ എംപി

#gulf | ഗൾഫിലേക്കുള്ള വിമാനക്കൂലി കൊള്ള പാർലമെൻ്റിൽ ഉന്നയിച്ച് ബെന്നി ബഹനാൻ എംപി
Aug 7, 2023 05:30 PM | By Vyshnavy Rajan

ന്യൂഡൽഹി : (www.truevisionnews.com) ഗൾഫിലേക്കുള്ള വിമാനക്കൂലി കൊള്ള പാർലമെൻ്റിൽ ഉന്നയിച്ച് ബെന്നി ബഹനാൻ എംപി.

ഓണാവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് ഇരുട്ടടിയായി മാറുകയാണ് വർദ്ധിപ്പിച്ച വിമാനക്കൂലിയെന്നും ടിക്കറ്റ് നിരക്കിൽ തീവെട്ടി കൊള്ള നടത്തുന്ന വിമാന കമ്പനികൾക്കെതിരെ നടപടികൾ വേണമെന്നും വിഷയം പാർലമെന്റ്ൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

നാൽപ്പതിനായിരം മുതൽ 75,000 രൂപ വരെയാണ് ഈ സമയത്ത് കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്ക് ഈടാക്കുന്ന തുക. സാധാരണ നിലയിൽ പതിനായിരത്തിനും 15000നും ലഭിക്കുന്ന ടിക്കറ്റ് നിരക്കാണ് വർദ്ധിപ്പിച്ച് മൂന്നിരട്ടി വരെയാക്കി നിശ്ചയിച്ചിരിക്കുന്നത്.

വിമാന കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന നിലപാട് മാറ്റണമെന്നും അവധിക്കാലങ്ങളിൽ വിമാന കമ്പനികൾ നടത്തുന്ന തീവെട്ടിക്കൊള്ള പരിഹരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും ബെന്നി ബഹനാൻ എംപി നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു.

നാട്ടിലേക്ക് വർഷാവർഷം അവധിക്ക് എത്തുന്ന പ്രവാസികൾ ഓണവും ആഘോഷിച്ച് ഗൾഫിലെ സ്കൂൾ തുറക്കുന്ന സമയം നോക്കിയാണ് മടങ്ങാറ്.

ഗൾഫില്‍ സ്കൂൾ തുറക്കുന്നത് സെപ്തംബർ ആദ്യവാരത്തിലാണ്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വർധന.

#gulf #MPBennyBahnan #raised #issue #air #fares #Gulf #Parliament

Next TV

Related Stories
#death |ഹൃദയാഘാതം; പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു

May 1, 2024 08:30 PM

#death |ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റൽ...

Read More >>
#accident | റോഡരികിലൂടെ നടന്നപ്പോൾ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറുപ്പിച്ചു; കൗമാരക്കാരന്‍റ അശ്രദ്ധ പ്രവാസിയുടെ ജീവനെടുത്തു

May 1, 2024 07:20 PM

#accident | റോഡരികിലൂടെ നടന്നപ്പോൾ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറുപ്പിച്ചു; കൗമാരക്കാരന്‍റ അശ്രദ്ധ പ്രവാസിയുടെ ജീവനെടുത്തു

സ്വന്തമായി കാർപെന്റർ ജോലികൾ എടുത്തു ചെയ്തുകൊടുത്തു ജീവിയ്ക്കുന്ന അദ്ദേഹത്തിന്റെ മകനും, അനന്തിരവനും ജോലിയിൽ സഹായത്തിന്...

Read More >>
#arrest | തൊഴിൽ നിയമം ലംഘിച്ചു; ഒമാനിൽ പതിനാല് പ്രവാസികൾ അറസ്റ്റിൽ

May 1, 2024 07:12 PM

#arrest | തൊഴിൽ നിയമം ലംഘിച്ചു; ഒമാനിൽ പതിനാല് പ്രവാസികൾ അറസ്റ്റിൽ

പിടിയിലായ പതിനാലുപേർക്കുമെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിട്ടുള്ള പ്രസ്താവനയിൽ...

Read More >>
#heavyrain | നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

May 1, 2024 05:32 PM

#heavyrain | നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

കനത്ത മഴയുള്ളപ്പോള്‍ വാദികള്‍ മുറിച്ചു കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിലും മുന്നറിയിപ്പുള്ള സമയങ്ങളില്‍ കടലിലും ഇറങ്ങരുതെന്ന് അതോറിറ്റി...

Read More >>
#holiday | കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്‍ക്കും അവധി, പ്രഖ്യാപനവുമായി റിയാദ് അധികൃതര്‍

May 1, 2024 01:51 PM

#holiday | കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്‍ക്കും അവധി, പ്രഖ്യാപനവുമായി റിയാദ് അധികൃതര്‍

മഴയുടെ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ...

Read More >>
#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്

May 1, 2024 11:11 AM

#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ പെ​ട്ടെ​ന്ന് മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും...

Read More >>
Top Stories