---
title: "അഞ്ചു ലക്ഷത്തോളം റിയാല്‍ കവര്‍ന്നു; സൗദിയില്‍ പ്രവാസി അറസ്റ്റില്‍"
english_title: "Five lakh riyals looted; Expatriate arrested in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13720/five-lakh-riyals-looted-expatriate-arrested-in-saudi"
published_at: "2021-12-01T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6c7f0884bc_.jpg"
keywords: []
---

# അഞ്ചു ലക്ഷത്തോളം റിയാല്‍ കവര്‍ന്നു; സൗദിയില്‍ പ്രവാസി അറസ്റ്റില്‍

> **Lead Summary:** **റിയാദ്**: സൗദി അറേബ്യയിലെ യാമ്പുവില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ മോഷണം. അഞ്ചു ലക്ഷത്തോളം റിയാല്‍ കവര്‍ന്ന ബംഗ്ലാദേശുകാരനെ യാമ്പു പൊലീസ് അറസ്റ്റ് ചെയ്തതായി മദീന പ്രവിശ്യ പൊലീസ് അറിയിച്ചു.

## Article Content

**റിയാദ്**: സൗദി അറേബ്യയിലെ യാമ്പുവില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ മോഷണം. അഞ്ചു ലക്ഷത്തോളം റിയാല്‍ കവര്‍ന്ന ബംഗ്ലാദേശുകാരനെ യാമ്പു പൊലീസ് അറസ്റ്റ് ചെയ്തതായി മദീന പ്രവിശ്യ പൊലീസ് അറിയിച്ചു.

വ്യാപാര സ്ഥാപനത്തിന്റെ സേഫില്‍ സൂക്ഷിച്ചിരുന്ന 4,83,300 റിയാലാണ് പ്രതി കവര്‍ന്നത്. മോഷ്ടിച്ച പണം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു.

നിയാമനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പ്രവിശ്യ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13720/five-lakh-riyals-looted-expatriate-arrested-in-saudi)