---
title: "#DUBAI | ദുബായിൽ പൊതു പാർക്കുകളും രാത്രി ബീച്ചുകളും വീണ്ടും തുറന്നു "
english_title: "#DUBAI #Public #parks #night #beaches #reopened #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137246/dubai-public-parks-night-beaches-reopened-dubai"
published_at: "2023-08-07T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d114446571a_DUBAI.jpg"
keywords: []
---

# #DUBAI | ദുബായിൽ പൊതു പാർക്കുകളും രാത്രി ബീച്ചുകളും വീണ്ടും തുറന്നു 

> **Lead Summary:** **ദുബായ് : **ദുബായിൽ പൊതു പാർക്കുകളും രാത്രി ബീച്ചുകളും വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു.

## Article Content

**ദുബായ് : **ദുബായിൽ പൊതു പാർക്കുകളും രാത്രി ബീച്ചുകളും വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു.

ശക്തമായ മഴയും കാറ്റും കാരണം സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഞായറാഴ്ച വൈകിട്ട് ദുബായ് മുനിസിപ്പാലിറ്റി പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചിരുന്നു.

കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി റോഡുകൾ വെള്ളത്തിലായതിനാൽ വാരാന്ത്യത്തിൽ 100-ലേറെ അടിയന്തര റിപ്പോർട്ടുകളാണ് അധികൃതർക്ക് ലഭിച്ചത്.

ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും മരങ്ങൾ വീണതിന്റെ 85 റിപോർട്ടുകളടക്കം എല്ലാ പ്രശ്നങ്ങളും നഗരസഭാ ജീവനക്കാർ പരിഹരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137246/dubai-public-parks-night-beaches-reopened-dubai)