---
title: "#liquorsmuggled  | കാ​ർ​ഗോ ട്ര​ക്കി​ൽ ക​ട​ത്തി​യ വ​ൻ മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി  "
english_title: "#24,000 #bottles #liquor #which #smuggled  #cargotruck #seized."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137375/24000-bottles-liquor-which-smuggled-cargotruck-seized"
published_at: "2023-08-08T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1e9dba4bee_uae.jpg"
keywords: []
---

# #liquorsmuggled  | കാ​ർ​ഗോ ട്ര​ക്കി​ൽ ക​ട​ത്തി​യ വ​ൻ മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി  

> **Lead Summary:** **മ​സ്ക​ത്ത്​: **കാ​ർ​ഗോ ട്ര​ക്കി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്തു​ക​യാ​യി​രു​ന്ന 24,000 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ഒ​മാ​നി ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ തി​ങ്ക​ളാ​ഴ്ച ആ​സൂ​ത്രി​ത​മാ​യ ഓ​പ​റേ​ഷ​നി​ലൂ​ടെ ക​ള്ള​ക്ക​ട​ത്ത്​ ത​ട​ഞ്ഞ​ത്.

## Article Content

**മ​സ്ക​ത്ത്​: **കാ​ർ​ഗോ ട്ര​ക്കി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്തു​ക​യാ​യി​രു​ന്ന 24,000 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ഒ​മാ​നി ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ തി​ങ്ക​ളാ​ഴ്ച ആ​സൂ​ത്രി​ത​മാ​യ ഓ​പ​റേ​ഷ​നി​ലൂ​ടെ ക​ള്ള​ക്ക​ട​ത്ത്​ ത​ട​ഞ്ഞ​ത്.

ഹ​ഫീ​ത്​ തു​റ​മു​ഖ ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ഇ​രു​മ്പ്, ജി​പ്സം ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്കി​ലാ​ണ്​ ഇ​ത്​ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ശ്ര​ദ്ധി​ക്ക​​പ്പെ​ടാ​ത്ത നി​ല​യി​ലാ​ണ്​ മ​ദ്യ​ക്കു​പ്പി​ക​ൾ വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ത്തി​ന്‍റെ​യും മ​ദ്യ​ക്കു​പ്പി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137375/24000-bottles-liquor-which-smuggled-cargotruck-seized)