---
title: "#insurnce  | മഴ: ഷാർജയിൽ വാഹന ഇൻഷുറൻസിനായി പൊലീസ് സർട്ടിഫിക്കറ്റ് നൽകും"
english_title: "#Rain #Police #issue #certificate #vehicleinsurance #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137434/rain-police-issue-certificate-vehicleinsurance-sharjah"
published_at: "2023-08-08T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d21797f2a12_uae.jpg"
keywords: []
---

# #insurnce  | മഴ: ഷാർജയിൽ വാഹന ഇൻഷുറൻസിനായി പൊലീസ് സർട്ടിഫിക്കറ്റ് നൽകും

> **Lead Summary:** **ഷാർജ:**** [**[ ]കനത്ത മഴയിലും കാറ്റിലും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ സംവിധാനമൊരുക്കി ഷാർജ പൊലീസ്. നാശനഷ്ടങ്ങൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾക്കായി ഷാർജ പൊലീസിന്‍റെ ആപ് വഴി അപേക്ഷിക്കാം. അതുപോലെ ഇതേക്കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക വിഡിയോയും ഷാർജ പൊലീസ് പുറത്തിറക്കി.

## Article Content

**ഷാർജ:**** [**[ ]കനത്ത മഴയിലും കാറ്റിലും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ സംവിധാനമൊരുക്കി ഷാർജ പൊലീസ്. നാശനഷ്ടങ്ങൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾക്കായി ഷാർജ പൊലീസിന്‍റെ ആപ് വഴി അപേക്ഷിക്കാം. അതുപോലെ ഇതേക്കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക വിഡിയോയും ഷാർജ പൊലീസ് പുറത്തിറക്കി.

ഇൻഷുറൻസ് കമ്പനിയുമായുള്ള ഉടമ്പടിയിൽ പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകൾ ഇല്ലാതിരുന്നതിനാൽ പൊലീസ് സ്റ്റേഷനുകളിൽനിന്ന് റിപ്പോർട്ട് ലഭിച്ചിട്ടും പലർക്കും ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കാനായി ഓൺലൈൻ സംവിധാനം പൊലീസ് അവതരിപ്പിച്ചത്.

വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കെതിരെ അധിക കവറേജ് ഉൾപ്പെടുത്തിയവർക്കാണ് ഇത്തരത്തിൽ ക്ലെയിം ചെയ്യാൻ സാധിക്കുക. ആളുകൾ അവരുടെ വാഹനങ്ങൾ ശരിയാക്കുന്നതിനുള്ള ഇൻഷുറൻസ് കരാറിൽ ഈ നിബന്ധന ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137434/rain-police-issue-certificate-vehicleinsurance-sharjah)