---
title: "#UAE | ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സംഭവം; അടിയന്തര സാഹചര്യങ്ങളില്‍  0097180024 നമ്പരില്‍ ബന്ധപ്പെടാം "
english_title: "#UAE #Travel #ban #Lebanon #incident #0097180024 #incase #emergency"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137502/uae-travel-ban-lebanon-incident-0097180024-incase-emergency"
published_at: "2023-08-08T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d260d4c93e0_PLANE.jpg"
keywords: []
---

# #UAE | ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സംഭവം; അടിയന്തര സാഹചര്യങ്ങളില്‍  0097180024 നമ്പരില്‍ ബന്ധപ്പെടാം 

> **Lead Summary:** **ദുബൈ : ** യുഎഇ പൗരന്മാര്‍ക്ക് ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

## Article Content

**ദുബൈ : ** യുഎഇ പൗരന്മാര്‍ക്ക് ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പൗരന്മാരുടെ സുരക്ഷ പരിഗണിച്ചാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ലെബനോനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സമാന രീതിയില്‍ സൗദി അറേബ്യയും കുവൈത്തും ലെബനോനിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ 0097180024 എന്ന നമ്പരില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ കോണ്‍സുലാര്‍ സര്‍വീസായ ത്വാജുദിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137502/uae-travel-ban-lebanon-incident-0097180024-incase-emergency)