---
title: "#SAUDI | വേനൽ കടുത്ത്​ സൗദിയിൽ ആശ്വാസമായി മഴയും ആലിപ്പഴ വർഷവും"
english_title: "#SAUDI #Summer #hot #rain #hail #relief #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137507/saudi-summer-hot-rain-hail-relief-saudiarabia"
published_at: "2023-08-08T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2620122164_SAUDI.jpg"
keywords: []
---

# #SAUDI | വേനൽ കടുത്ത്​ സൗദിയിൽ ആശ്വാസമായി മഴയും ആലിപ്പഴ വർഷവും

> **Lead Summary:** **റിയാദ് : **വേനൽ കടുത്ത്​ സൗദിയിലെ മറ്റ്​ ഭാഗങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുമ്പോൾ ദക്ഷിണ പ്രവിശ്യയിലെ അബഹയിലും ഖമീസ്​ മുശൈത്തിലും മഴയും മഞ്ഞും ആലിപ്പഴ വർഷവും. സൗദി അറേബ്യയിലും മറ്റ് ഗൾഫ്​, അറബ്​ രാജ്യങ്ങളിലും ശക്തമായ ചൂടാണ്​ അനുഭവപ്പെടുന്നത്​.

## Article Content

**റിയാദ് : **വേനൽ കടുത്ത്​ സൗദിയിലെ മറ്റ്​ ഭാഗങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുമ്പോൾ ദക്ഷിണ പ്രവിശ്യയിലെ അബഹയിലും ഖമീസ്​ മുശൈത്തിലും മഴയും മഞ്ഞും ആലിപ്പഴ വർഷവും. സൗദി അറേബ്യയിലും മറ്റ് ഗൾഫ്​, അറബ്​ രാജ്യങ്ങളിലും ശക്തമായ ചൂടാണ്​ അനുഭവപ്പെടുന്നത്​.

സൗദിയിൽ തന്നെ 50 ഡിഗ്രി സെൽഷ്യസിന്​ മുകളിലേക്ക് ഈയാഴ്​ച​ ചൂട്​ ഉയരും എന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരിക്കെയാണ്​ ദക്ഷിണ സൗദിയിൽ ഉള്ള്​ കുളിർപ്പിക്കുന്ന മഞ്ഞും മഴയും ആലിപ്പഴ വർഷവും.

സ്കൂൾ അവധികാലവും ശക്തമായ ചൂടും കാരണം മറ്റിടങ്ങളിൽനിന്നെല്ലാം നിരവധി പേരാണ്​ അബഹയിലെത്തിയത്​. അവർക്ക് കുളിർമയേകുന്ന കാലാവസ്ഥയാണ് അബഹയിലും ഖമീസ്​ മുശൈത്തിലും നിറയുന്നത്​.

ഇത്​ ആളുകളുടെ മനസ്​ നിറയ്​ക്കുന്നതാണ്​. ഇപ്പോൾ മിക്ക ദിവസവും ഉച്ചയോടെ മഴയും മഞ്ഞും ആലിപ്പഴവും ചൊരിഞ്ഞു തുടങ്ങും.

അബഹ, ഖമീസ്​ മുശൈത്​, ബല്ലസ്മർ, ബല്ലഹമർ, തനൂമ, അൽ നമാസ്, രിജാൽ അൽമ, സറാത്ത്​ അബീദ തുടങ്ങിയ അസീറിലെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാണ്. വെള്ളച്ചാട്ടങ്ങളും പച്ചപ്പും പഴവർഗങ്ങളുടെ വിളവെടുപ്പും അബഹ ഫെസ്​റ്റിവലും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137507/saudi-summer-hot-rain-hail-relief-saudiarabia)