---
title: "#kuwait | കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്ക്"
english_title: "#kuwait #expatriate #seriously #injured #fire #apartment #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137531/kuwait-expatriate-seriously-injured-fire-apartment-kuwait"
published_at: "2023-08-08T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d26fcd77ee3_kuwait.jpg"
keywords: []
---

# #kuwait | കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്ക്. ജലീബ് അല്‍ ഷുയൂഖ് മേഖലയിലാണ് സംഭവം.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്ക്. ജലീബ് അല്‍ ഷുയൂഖ് മേഖലയിലാണ് സംഭവം.

പ്രാദേശികമായി മദ്യ നിര്‍മ്മാണം നടത്തിയ പ്രവാസിക്കാണ് തീപിടിത്തത്തില്‍ പരിക്കേറ്റതെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതീവ ഗുരുതരാവസ്ഥയിലായ പ്രവാസിയെ അഗ്നിശമനസേന അംഗങ്ങളെത്തി രക്ഷപ്പെടുത്തി.

ഇയാളെ പാരമെഡിക്കല്‍ സംഘത്തിന് കൈമാറുകയും ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അനധികൃത മദ്യനിര്‍മ്മാണം നടത്താനുപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവാസിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ചെയ്യുമ്പോള്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137531/kuwait-expatriate-seriously-injured-fire-apartment-kuwait)