---
title: "#ajman | കത്തുന്നവയൊന്നും കാറിൽ വേണ്ട; നിർദേശവുമായി അജ്മാൻ പൊലീസ് "
english_title: "#avoid #keeping #objects #catches #fire #ajmanpolice"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137568/avoid-keeping-objects-catches-fire-ajmanpolice"
published_at: "2023-08-09T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2f5f655a8a_fire.jpg"
keywords: []
---

# #ajman | കത്തുന്നവയൊന്നും കാറിൽ വേണ്ട; നിർദേശവുമായി അജ്മാൻ പൊലീസ് 

> **Lead Summary:** **അ​ജ്മാ​ന്‍:** അ​ഗ്നി​ബാ​ധ​ക്ക് കാ​ര​ണ​മാ​കു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്ക​രു​തെ​ന്ന് അ​ജ്മാ​ന്‍ പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ചു. ഗ്യാ​സ് അ​ട​ങ്ങി​യ വ​സ്തു​ക്ക​ൾ, ലൈ​റ്റ​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ, ക​ത്തു​ന്ന രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​ന​ത്തി​ന് അ​ക​ത്ത് സൂ​ക്ഷി​ക്ക​രു​തെ​ന്നാ​ണ് പൊ​ലീ​സ് നി​ര്‍ദേ​ശി​ക്കു​ന്ന​ത്.

## Article Content

**അ​ജ്മാ​ന്‍:** അ​ഗ്നി​ബാ​ധ​ക്ക് കാ​ര​ണ​മാ​കു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്ക​രു​തെ​ന്ന് അ​ജ്മാ​ന്‍ പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ചു. ഗ്യാ​സ് അ​ട​ങ്ങി​യ വ​സ്തു​ക്ക​ൾ, ലൈ​റ്റ​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ, ക​ത്തു​ന്ന രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​ന​ത്തി​ന് അ​ക​ത്ത് സൂ​ക്ഷി​ക്ക​രു​തെ​ന്നാ​ണ് പൊ​ലീ​സ് നി​ര്‍ദേ​ശി​ക്കു​ന്ന​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ലെ ക​ന​ത്ത ചൂ​ട് നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ഇ​ത്ത​രം സാ​ധ​ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കും. മു​ന്‍ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137568/avoid-keeping-objects-catches-fire-ajmanpolice)