---
title: "#Drughunt | മസ്‌ക്കത്തിൽ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട; മൂ​ന്നു​പേ​ർ പി​ടി​യി​ൽ"
english_title: "#Drughunt  #Muscat #Threepeople #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137646/drughunt-muscat-threepeople-arrested"
published_at: "2023-08-09T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d33e9846381_drug.jpg"
keywords: []
---

# #Drughunt | മസ്‌ക്കത്തിൽ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​:** **[** മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ക​ണ്ടെ​ത്താ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി അ​ധി​കൃ​ത​ർ രംഗത്ത്. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ർ​ക​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ മൂ​ന്ന്​ ഏ​ഷ്യ​ക്കാ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ കോ​സ്റ്റ്​ ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ഹ​ഷീ​ഷ്, ക്രി​സ്റ്റ​ൽ, മോ​ർ​ഫി​ൻ എ​ന്നി​വ​യ​ട​ക്കം വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ പരിശോധനയിൽ പി​ടി​ച്ചെ​ടു​ത്ത​ത്.

## Article Content

**മ​സ്ക​ത്ത്​:** **[** മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ക​ണ്ടെ​ത്താ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി അ​ധി​കൃ​ത​ർ രംഗത്ത്. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ർ​ക​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ മൂ​ന്ന്​ ഏ​ഷ്യ​ക്കാ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ കോ​സ്റ്റ്​ ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ഹ​ഷീ​ഷ്, ക്രി​സ്റ്റ​ൽ, മോ​ർ​ഫി​ൻ എ​ന്നി​വ​യ​ട​ക്കം വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ പരിശോധനയിൽ പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സി​ഗ​ര​റ്റും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. അ​ൽ ദാ​ഹി​റ പൊ​ലീ​സ്​ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഓ​പ​റേ​ഷ​ൻ ന​ട​ന്ന​ത്. വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​താ​ണ്​ ഇ​വ​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഒ​രു സം​ഘം ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​. ഒ​മാ​നി ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ തി​ങ്ക​ളാ​ഴ്ച ആ​സൂ​ത്രി​ത​മാ​യ ഓ​പ​റേ​ഷ​നി​ലൂ​ടെ ക​ള്ള​ക്ക​ട​ത്ത്​ ത​ട​ഞ്ഞ​ത്. അ​തി​നി​ടെ, തെ​ക്ക​ൻ അ​ൽ​ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ൽ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന്​ ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു ഏ​ഷ്യ​ൻ വം​ശ​ജ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി. പൊ​ലീ​സ്​ ക​മാ​ൻ​ഡും കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ത​ട​യാ​ൻ ഒ​മാ​നി​ലെ വി​വി​ധ കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ്​ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137646/drughunt-muscat-threepeople-arrested)