അ​ടു​ത്ത വ​ർ​ഷാ​ദ്യം മു​ത​ൽ ഇ-​പേ​മെൻറ്​ നി​ർ​ബ​ന്ധം

അ​ടു​ത്ത വ​ർ​ഷാ​ദ്യം മു​ത​ൽ ഇ-​പേ​മെൻറ്​ നി​ർ​ബ​ന്ധം
Dec 1, 2021 11:16 AM | By Kavya N

മ​സ്ക​ത്ത്: അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പേ​മെൻറ്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​തോ​ടെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ട​പാ​ടു​ക​ൾ കാ​ശി​ല്ലാ​ത്ത​താ​യി മാ​റും. വി​ഷ​ൻ 2040‍െൻ​റ ല​ക്ഷ്യ​ങ്ങ​ളി​ൽ​പെ​ട്ട ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ സാ​ർ​വ​ത്രി​ക മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്.

പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം എ​ന്ന​നി​ല​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്​​സു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, ഗി​ഫ്റ്റ് മാ​ർ​ക്ക​റ്റു​ക​ൾ, ഭ​ക്ഷ്യ വി​ൽ​പ​ന, സ്വ​ർ​ണം-​വെ​ള്ളി വി​ൽ​പ​ന ശാ​ല​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, പ​ഴം-​പ​ച്ച​ക്ക​റി, ഇ​ല​ക്ട്രോ​ണി​ക്സ്, കെ​ട്ടി​ട നി​ർ​മാ​ണ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ഇ-​പേ​മെൻറ്​ ന​ട​പ്പാ​ക്കു​ക.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ പു​തി​യ സം​വി​ധാ​നം സ​ഹാ​യ​ക​മാ​വു​മെ​ന്ന് ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വ്യാ​പാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കും.മെ​ഷീ​ൻ ന​ട​പ്പി​ൽ​വ​രു​ന്ന​തോ​ടെ വ്യാ​പാ​രി​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ശ്ച​യി​ക്കു​ന്ന തു​ക​ക​ൾ മാ​ത്ര​മാ​ണ് ഇൗ​ടാ​ക്കാ​ൻ ക​ഴി​യു​ക. സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടു​കൂ​ടി​ത്ത​ന്നെ ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇലക്ട്രോണിക് പേ​മെൻറ്​ സം​വി​ധാ​നം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​വു​മെ​ന്ന് വ്യ​ക്ത​മാ​ക്കി പോ​സ്​​റ്റ​റു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്ക​ണം. നി​ല​വി​ൽ നി​ര​വ​ധി ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളും ക​ഫ്​​റ്റീ​രി​യ​ക​ളും ഒ​മാ​നി​ലു​ണ്ട്. ഇ​വ​യി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ മ​ല​യാ​ളി​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളും ക​ഫ്​​റ്റീ​രി​യ​ക​ളും പു​തി​യ നി​യ​മ​ത്തിെൻറ പ​രി​ധി​യി​ൽ വ​രു​ന്ന​തി​നാ​ൽ ഇ​വ​രൊ​ക്കെ പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കേ​ണ്ടി വ​രും.

ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി കൂ​ടു​ത​ൽ പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​വ​രെ നി​യ​മം എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ൾ​ക്കും ബാ​ങ്ക് കാ​ർ​ഡു​ക​ൾ ല​ഭി​ക്കു​ന്ന​തി​നും റ​സി​ഡ​ൻ​റ് കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​ണ്. തൊ​ഴി​ൽ ത​ർ​ക്ക​ത്തി​ൽ പെ​ട്ട​വ​ർ​ക്കും മ​റ്റ് കാ​ര​ണ​ങ്ങ​ളാ​ൽ വി​സ ഇ​ല്ലാ​ത്ത​വ​ർ​ക്കും ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ത​ട​സ്സ​ങ്ങ​ൾ വ​രാ​നും സാ​ധ്യ​ത​യു​ണ്ട്.

E-payment is mandatory from next year

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories