---
title: "#saudi | മക്ക,മദീന പള്ളി ചുമതല; പുതിയ സമിതി നിലവിൽ വന്നു"
english_title: "#saudi #charge #Makkah #Madinah #mosques #new #committee #came #existence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137786/saudi-charge-makkah-madinah-mosques-new-committee-came-existence"
published_at: "2023-08-09T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3cd2885212_makkah.jpg"
keywords: []
---

# #saudi | മക്ക,മദീന പള്ളി ചുമതല; പുതിയ സമിതി നിലവിൽ വന്നു

> **Lead Summary:** **മക്ക : **മദീനയിലെ പ്രവാചക പള്ളിയുടെയും മക്കയിലെ മസ്ജിദുൽ ഹറം പള്ളിയുടെയും മേൽനോട്ട ചുമതലകൾക്കായി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിരാജാവിന്റെ നിയന്ത്രണത്തിൽ പുതിയ സമിതി നിലവിൽ വന്നു. മതകാര്യങ്ങളിൽ പുതിയ സമിതിക്കായിരിക്കും അധ്യക്ഷ സ്ഥാനം.

## Article Content

**മക്ക : **മദീനയിലെ പ്രവാചക പള്ളിയുടെയും മക്കയിലെ മസ്ജിദുൽ ഹറം പള്ളിയുടെയും മേൽനോട്ട ചുമതലകൾക്കായി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിരാജാവിന്റെ നിയന്ത്രണത്തിൽ പുതിയ സമിതി നിലവിൽ വന്നു. മതകാര്യങ്ങളിൽ പുതിയ സമിതിക്കായിരിക്കും അധ്യക്ഷ സ്ഥാനം.

നേരത്തെ സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സമിതിയെ മാറ്റിയാണ്, രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പുതിയ സമിതിയെ വച്ചത്.

പുതിയ സമിതിക്ക് ഭരണപരമായും സാമ്പത്തികകാര്യങ്ങളിലും കൂടുതൽ അധികാരവും സ്വാതന്ത്ര്യവും ഉണ്ട്.

ഇരുപള്ളികളിലെയും പ്രാർഥനകൾ, അനുബന്ധ ചടങ്ങുകൾ, മത പഠനം തുടങ്ങിയ കാര്യങ്ങളിൽ പുതിയ സമിതി മേൽനോട്ടം വഹിക്കും.

ഇരുപള്ളികളിലെയും മതകാര്യ വിഭാഗത്തിന്റെ തലവനായി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദായിസിനെയും ഇരുപള്ളികളുടെയും ജനറൽ അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനായി തൗഫിഖ് അൽ റബിയയെയും രാജാവ് നിയമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137786/saudi-charge-makkah-madinah-mosques-new-committee-came-existence)