---
title: "#kuwait | കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യവുമായി വാൻ ഡ്രൈവർ അറസ്‌റ്റിൽ "
english_title: "#kuwait #Van #driver #arrested #locally #produced #liquor #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137790/kuwait-van-driver-arrested-locally-produced-liquor-kuwait"
published_at: "2023-08-09T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3d15db456a_arrest.jpg"
keywords: []
---

# #kuwait | കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യവുമായി വാൻ ഡ്രൈവർ അറസ്‌റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി : **പ്രാദേശികമായി നിർമിച്ച മദ്യവുമായി ഒരു ഏഷ്യൻ വാൻ ഡ്രൈവറെ ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 1,100 കുപ്പി മദ്യം ഇയാളിൽ നിന്നു കണ്ടെടുത്തു.

## Article Content

**കുവൈത്ത് സിറ്റി : **പ്രാദേശികമായി നിർമിച്ച മദ്യവുമായി ഒരു ഏഷ്യൻ വാൻ ഡ്രൈവറെ ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 1,100 കുപ്പി മദ്യം ഇയാളിൽ നിന്നു കണ്ടെടുത്തു.

വാൻ അപകടത്തിൽ പെട്ടതോടെയാണ് സംഭവം പുറത്തായത്. അപകടത്തിന് പിറകെ സംഭവസ്ഥലത്ത് നിന്ന് ഡ്രൈവർ ഓടിപ്പോകാൻ ശ്രമിച്ചു.

എന്നാൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വാനിൽ പരിശോധന നടത്തുകയുമായിരുന്നു. തുടർന്നാണ് 1100 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137790/kuwait-van-driver-arrested-locally-produced-liquor-kuwait)