---
title: "#meteorshower | സൂ​പ്പ​ർ മൂ​ണി​ന്​ പി​ന്നാ​ലെ ഉ​ൽ​ക്ക​വ​ർ​ഷം ഈ​യാ​ഴ്ച ദൃ​ശ്യ​മാ​കും"
english_title: "#meteorshower #After #SuperMoon, #meteor #visible #thisweek."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137795/meteorshower-after-supermoon-meteor-visible-thisweek"
published_at: "2023-08-09T23:35:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3d5b11e7d6_metor.jpg"
keywords: []
---

# #meteorshower | സൂ​പ്പ​ർ മൂ​ണി​ന്​ പി​ന്നാ​ലെ ഉ​ൽ​ക്ക​വ​ർ​ഷം ഈ​യാ​ഴ്ച ദൃ​ശ്യ​മാ​കും

> **Lead Summary:** സൂ​പ്പ​ർ മൂ​ണി​ന്​ പി​ന്നാ​ലെ ആ​കാ​ശ​വി​സ്മ​യ​ങ്ങ​ളി​ലൊ​ന്നാ​യ ഉ​ൽ​ക്ക​വ​ർ​ഷം ഈ​യാ​ഴ്ച ദൃ​ശ്യ​മാ​കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​ണാ​ത്ത തെ​ളി​മ​യി​ൽ പ്ര​കൃ​തി പ്ര​തി​ഭാ​സം വീ​ക്ഷി​ക്കാ​നാ​വു​മെ​ന്നാ​ണ്​ ഇ​ത്ത​വ​ണ അ​നു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത്.

## Article Content

സൂ​പ്പ​ർ മൂ​ണി​ന്​ പി​ന്നാ​ലെ ആ​കാ​ശ​വി​സ്മ​യ​ങ്ങ​ളി​ലൊ​ന്നാ​യ ഉ​ൽ​ക്ക​വ​ർ​ഷം ഈ​യാ​ഴ്ച ദൃ​ശ്യ​മാ​കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​ണാ​ത്ത തെ​ളി​മ​യി​ൽ പ്ര​കൃ​തി പ്ര​തി​ഭാ​സം വീ​ക്ഷി​ക്കാ​നാ​വു​മെ​ന്നാ​ണ്​ ഇ​ത്ത​വ​ണ അ​നു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത്.

ആ​ഗ​സ്റ്റ്​ 12നും 13​നും ച​ന്ദ്ര​ൻ വ​ള​രെ നേ​ർ​ത്ത​താ​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​രു​ണ്ട ആ​കാ​ശ​ത്ത്​ ഉ​ൽ​ക്ക​വ​ർ​ഷം വ്യ​ക്ത​മാ​യി കാ​ണാ​നാ​കും. ഓ​രോ മ​ണി​ക്കൂ​റി​ലും 90-100 ഉ​ൽ​ക്ക​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കും.

പ്ര​ഭാ​ത​ത്തോ​ട് അ​ടു​ക്കു​ന്തോ​റും ഉ​ൽ​ക്കാ​വ​ർ​ഷ​ത്തി​ന്റെ നി​ര​ക്ക് കൂ​ടു​മെ​ന്നും ഒ​മാ​ൻ ജ്യോ​തി​ശാ​സ്ത്ര സൊ​സൈ​റ്റി​യി​ലെ സാ​ലിം അ​ൽ ഫാ​രി​സി പ​റ​യു​ന്നു.ജ്യോ​തി​ശാ​സ്ത്ര​പ​ര​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ കാ​ണാ​നാ​വു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഉ​ൽ​ക്കാ​വ​ർ​ഷം.

വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും മ​റ്റും നി​രീ​ക്ഷി​ക്കാം. എ​ന്നാ​ൽ ന​ഗ​ര​വി​ള​ക്കു​ക​ൾ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്​ കാ​ണാ​നാ​വി​ല്ല. എ​ങ്കി​ലും പ്ര​കാ​ശം നി​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും അ​ഞ്ച് ഉ​ൽ​ക്ക​ക​ൾ കാ​ണാ​നാ​വും.

മ​രു​ഭൂ​മി​യോ അ​ല്ലെ​ങ്കി​ൽ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് വ​ള​രെ അ​ക​ലെ​യു​ള്ള ഗ്രാ​മ​ങ്ങ​ളോ നി​രീ​ക്ഷ​ണ​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്താ​ൽ 100 വ​രെ ഉ​ൽ​ക്ക​ക​ൾ മ​ണി​ക്കൂ​റി​ൽ വ്യ​ക്ത​മാ​യ രൂ​പ​ത്തി​ൽ കാ​ണാ​നാ​കും.

അ​റ​ബ് ലോ​ക​ത്ത്​ ദൃ​ശ്യ​മാ​കു​ന്ന ഉ​ൽ​ക്ക​മ​ഴ​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട പെ​ർ​സീ​ഡ്​​സ്​ ആ​ണ്​ അ​ടു​ത്ത ആ​ഴ്ച​യി​ൽ വി​രു​ന്നെ​ത്തു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വി​സ്മ​യി​പ്പി​ക്കു​ന്ന ഉ​ൽ​ക്കാ​വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്ന ആ​ഗ​സ്റ്റ്​ 12ന്​ ​വി​വി​ധ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ ആ​കാ​ശ നി​രീ​ക്ഷ​ക​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​തി​വേ​ഗ​ത്തി​ൽ തി​ള​ക്ക​മു​ള്ള ഉ​ൽ​ക്ക​ക​ൾ ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ്​ ദൃ​ശ്യ​മാ​വു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137795/meteorshower-after-supermoon-meteor-visible-thisweek)