---
title: "#saudi | സൗദിയിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങൾ അധികൃതർ പരാജയപ്പെടുത്തി "
english_title: "#saudi #Authorities #thwarted #attempts #smuggle #drugs #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137798/saudi-authorities-thwarted-attempts-smuggle-drugs-saudiarabia"
published_at: "2023-08-09T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3d8a22b398_saudi.jpg"
keywords: []
---

# #saudi | സൗദിയിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങൾ അധികൃതർ പരാജയപ്പെടുത്തി 

> **Lead Summary:** **റിയാദ് : **സൗദി അധികൃതർ രാജ്യത്തുടനീളം നടത്തിയ ഓപറേഷനുകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വൻതോതിൽ ലഹരിമരുന്ന് പിടികൂടുകയും ചെയ്തു.

## Article Content

**റിയാദ് : **സൗദി അധികൃതർ രാജ്യത്തുടനീളം നടത്തിയ ഓപറേഷനുകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വൻതോതിൽ ലഹരിമരുന്ന് പിടികൂടുകയും ചെയ്തു.

അസീർ മേഖലയിലെ സറാത് ഉബൈദ ഗവർണറേറ്റിലെ സുരക്ഷാ പട്രോളിങ് വിഭാഗം 103 കിലോ ഖാത്ത് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി, ജസാനിലെ അൽ അർദ ഗവർണറേറ്റിലെ ബോർഡർ ഗാർഡ് പട്രോളിങ് സമാനമായ 80 കിലോ ലഹരിമരുന്ന് കടത്താനുള്ള നീക്കം പരാജയപ്പെടുത്തി.

ജസാനിൽ നടത്തിയ പ്രത്യേക ഓപറേഷനിൽ 58 കിലോ ഖാത്ത് അധികൃതർ പിടിച്ചെടുത്തു.

മറ്റൊരു നീക്കത്തിൽ ഹാഷിഷ്, 7,500 ആംഫെറ്റാമിൻ ഗുളികകൾ, 10,000 ലഹരിമരുന്ന് ഗുളികകൾ എന്നിവ വിൽക്കാൻ ശ്രമിച്ചതിന് ഒരു പാക്കിസ്ഥാൻ സ്വദേശിയെയും നാല് സ്വദേശി പൗരന്മാരെയും റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ കൈവശം കണ്ടെത്തിയ തോക്കുകളും വെടിമരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കളും അധികൃതർ കണ്ടുകെട്ടി.

കൂടാതെ, ബഹ മേഖലയിലെ അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച് ഹാഷിഷ് പ്രോത്സാഹിപ്പിച്ചതിന് ഇത്യോപ്യൻ പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

പിടിക്കപ്പെടുന്ന എല്ലാവർക്കുമെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കുകയും അവരുടെ കേസുകൾ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് കൈമാറുകയും ചെയ്തു.

1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ രാജ്യത്തിനകത്ത് നിന്ന് 1910 എന്ന നമ്പറിലോ വിദേശത്ത് നിന്ന് +966114208417 എന്ന നമ്പറിലോ വിളിച്ച് സംശയാസ്പദമായ കള്ളക്കടത്തോ മറ്റ് നിയമലംഘനങ്ങളോ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.

ലഹരിമരുന്ന് ഉൾപ്പെടുന്ന കുറ്റകൃത്യം കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് അധികൃതർ സാമ്പത്തിക പാരിതോഷികം വാഗ്ദാനം ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137798/saudi-authorities-thwarted-attempts-smuggle-drugs-saudiarabia)