---
title: "യാ​ത്ര​ക്കാ​ർ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ 23 ഇ-​ഗേ​റ്റു​ക​ൾ  "
english_title: "23 e-gates for passengers to cross"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13782/23-e-gates-for-passengers-to-cross"
published_at: "2021-12-01T11:57:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a716619ce04_baharain.jpg"
keywords: []
---

# യാ​ത്ര​ക്കാ​ർ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ 23 ഇ-​ഗേ​റ്റു​ക​ൾ  

> **Lead Summary:** **മ​നാ​മ:** ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ക​ട​ന്നു പോ​കാ​ൻ 23 ഇ-​ഗേ​റ്റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ​പോ​ർ​ട്ട്​ മാ​നേ​ജ്​​മെൻറ്​​ ഡ​യ​റ​ക്​​ട​ർ ഫ​വാ​സ്​ നാ​സി​ർ അ​ൽ ജീ​റാ​ൻ വ്യ​ക്ത​മാ​ക്കി.

## Article Content

**മ​നാ​മ:** ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ക​ട​ന്നു പോ​കാ​ൻ 23 ഇ-​ഗേ​റ്റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ​പോ​ർ​ട്ട്​ മാ​നേ​ജ്​​മെൻറ്​​ ഡ​യ​റ​ക്​​ട​ർ ഫ​വാ​സ്​ നാ​സി​ർ അ​ൽ ജീ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ബ​ഹ്​​റൈ​നി​ലേ​ക്ക്​ പു​തു​താ​യി വ​രു​ന്ന മു​ഴു​വ​ൻ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മു​ഖം, ക​ണ്ണ്, വി​ര​ല​ട​യാ​ളം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തും. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തു​നി​ന്ന്​ പോ​കാ​നോ വ​രാ​നോ സാ​ധി​ക്കി​ല്ല.

പാ​സ്​​പോ​ർ​ട്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​ ഇ-​ഗേ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. പാ​സ്​​പോ​ർ​ട്ട്​ ഓ​ഫി​സ​റേ​ക്കാ​ൾ കൃ​ത്യ​ത​യോ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്​ ഇ​തെ​ന്ന്​​ പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13782/23-e-gates-for-passengers-to-cross)