---
title: "#DUBAI | നിയമലംഘനം:  ദു​ബൈയിൽ രണ്ട്​ സ്ഥാപനങ്ങളുടെ ലൈസൻസ്​ പിൻവലിച്ചു"
english_title: "#DUBAI #Violation #law: #License #two #establishments #revoked #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137822/dubai-violation-law-license-two-establishments-revoked-dubai"
published_at: "2023-08-10T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d454834088d_CANCELED.jpg"
keywords: []
---

# #DUBAI | നിയമലംഘനം:  ദു​ബൈയിൽ രണ്ട്​ സ്ഥാപനങ്ങളുടെ ലൈസൻസ്​ പിൻവലിച്ചു

> **Lead Summary:** ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മം (എ.​എം.​എ​ൽ) ഉ​ൾ​പ്പെ​ടെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫെ​ഡ​റ​ൽ നി​ർ​ദേ​ശ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ മ​ണി എ​ക്സ്​​ചേ​ഞ്ച്​ സ്ഥാ​പ​നം ഉ​ൾ​പ്പെ​ടെ ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് (സി.​ബി.​യു.​എ.​ഇ)​ പി​ൻ​വ​ലി​ച്ചു.

## Article Content

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മം (എ.​എം.​എ​ൽ) ഉ​ൾ​പ്പെ​ടെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫെ​ഡ​റ​ൽ നി​ർ​ദേ​ശ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ മ​ണി എ​ക്സ്​​ചേ​ഞ്ച്​ സ്ഥാ​പ​നം ഉ​ൾ​പ്പെ​ടെ ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് (സി.​ബി.​യു.​എ.​ഇ)​ പി​ൻ​വ​ലി​ച്ചു.

ദി​ർ​ഹം എ​ക്സ്​​ചേ​ഞ്ച്, ആ​ർ.​എം.​ബി​ കൊ​മേ​ഴ്​​സ്യ​ൽ ബ്രോ​ക്കേ​ഴ്​​സ്​ എ​ന്നീ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി. ര​ണ്ട്​ ക​മ്പ​നി​ക​ളു​ടെ​യും പേ​ര്​ ഔ​ദ്യോ​ഗി​ക ര​ജി​സ്റ്റ​റി​ൽ​നി​ന്നും നീ​ക്കം ചെ​യ്ത​താ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു.

ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ളി​ലും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചി​ല രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ട​പാ​ട്​ ന​ട​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ക​ള്ള​പ്പ​ണം ത​ട​യ​ൽ നി​യ​മ​വും പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ്​ ഭ​ര​ണ​പ​ര​മാ​യ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മ​ണി എ​ക്സ്​​ചേ​ഞ്ച്​ സ്ഥാ​പ​ന​ങ്ങ​ൾ, ഉ​ട​മ​ക​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ധാ​ർ​മി​ക​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പു​വ​രു​ത്താ​നാ​യി യു.​എ.​ഇ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ സി.​ബി.​യു.​എ.​ഇ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137822/dubai-violation-law-license-two-establishments-revoked-dubai)