---
title: "#death | ആറുമാസമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി  അന്തരിച്ചു"
english_title: "#Malayali #under #treatment #hospital #Riyadh #sixmonths #passedaway."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137932/malayali-under-treatment-hospital-riyadh-sixmonths-passedaway"
published_at: "2023-08-10T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4a6b8011e9_death.jpg"
keywords: []
---

# #death | ആറുമാസമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി  അന്തരിച്ചു

> **Lead Summary:** **റിയാദ്: **ആറുമാസമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖ് ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: **ആറുമാസമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖ് ആണ്​ മരിച്ചത്​.

റിയാദ്​ ന്യൂ സനാഇയയിലെ ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം ജോലിക്കിടെ പക്ഷാഘാതം പിടിപെട്ടാണ്​ ആശുപത്രിയിലായത്​. കഴിഞ്ഞ ആറുമാസവും റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

പിതാവ്​: സൈതലവി. ഭാര്യ: ഹൈറുന്നിസ, മകൻ: ഫൈസാൻ, സാഹോദരങ്ങൾ: ഹമീദ് (റിയാദ്​), ഹനീഫ, ഫൈസൽ ബാബു, ആയിഷ ഫിർദൗസ്, യൂസഫ്, അബ്​ദുറഹ്​മാൻ. റിയാദ് ഐ.സി.എഫ് വെൽഫയർ സമിതിയുടെ കീഴിൽ മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ശ്രമം പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137932/malayali-under-treatment-hospital-riyadh-sixmonths-passedaway)