---
title: "#rain | യുഎഇയിൽ മഴക്ക് സാധ്യത; പൊടിക്കാറ്റ് വീശും"
english_title: "#Chance #rain #differentparts #UAE #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137971/chance-rain-differentparts-uae-today"
published_at: "2023-08-10T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4cd18b2b39_rain.jpg"
keywords: []
---

# #rain | യുഎഇയിൽ മഴക്ക് സാധ്യത; പൊടിക്കാറ്റ് വീശും

> **Lead Summary:** **അബുദാബി: **യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് മഴക്ക് സാധ്യത. മേഘാവൃതമായ കാലാവസ്ഥയായിരിക്കും വ്യാഴാഴ്ചയുണ്ടാവുകയെന്ന് യുഎഇ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

## Article Content

**അബുദാബി: **യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് മഴക്ക് സാധ്യത. മേഘാവൃതമായ കാലാവസ്ഥയായിരിക്കും വ്യാഴാഴ്ചയുണ്ടാവുകയെന്ന് യുഎഇ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഉച്ചയോടെ കിഴക്കൻ തീരത്ത് മഴ മേഘങ്ങൾ വികസിക്കും. കിഴക്കൻ പ്രദേശങ്ങളായ ഫുജൈറയിലും അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ തെക്കൻ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഷാർജയുടെ ചില ഭാ​ഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137971/chance-rain-differentparts-uae-today)