---
title: "ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ നി​രോ​ധ​നം  "
english_title: "Prevention of prawns"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13800/prevention-of-pr"
published_at: "2021-12-01T12:52:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a7232065240_prawns.jpg"
keywords: []
---

# ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ നി​രോ​ധ​നം  

> **Lead Summary:** **മ​സ്​​ക​ത്ത്​: **രാ​ജ്യ​ത്ത് ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ ​ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ അ​ടു​ത്ത​വ​ർ​ഷം ആ​ഗ​സ്​​റ്റ്​ 31 വ​രെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചെ​മ്മീ​ൻ പ്ര​ജ​ന​ന കാ​ല​ള​യ​ള​വും വ​ള​ർ​ച്ച​യും പ​രി​ഗ​ണി​ച്ചാ​ണ്​ ഈ ​മാ​സ​ങ്ങ​ളി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

## Article Content

**മ​സ്​​ക​ത്ത്​: **രാ​ജ്യ​ത്ത് ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ ​ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ അ​ടു​ത്ത​വ​ർ​ഷം ആ​ഗ​സ്​​റ്റ്​ 31 വ​രെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചെ​മ്മീ​ൻ പ്ര​ജ​ന​ന കാ​ല​ള​യ​ള​വും വ​ള​ർ​ച്ച​യും പ​രി​ഗ​ണി​ച്ചാ​ണ്​ ഈ ​മാ​സ​ങ്ങ​ളി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​രോ​ധ​ന കാ​ല​യ​ള​വ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ക​മ്പ​നി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ചെ​മ്മീ​ൻ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​ർ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ചെ​മ്മീ​നി​ന്‍റെ അ​ള​വ് ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.

ഇ​ങ്ങ​നെ ചെ​യ്​​തി​ട്ടി​ല്ലെ​ങ്കി​ൽ നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ചെ​മ്മീ​ൻ വ്യാ​പാ​രം ന​ട​ത്താ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13800/prevention-of-pr)