---
title: "#saudi | സൗദിയിൽ ചുട്ടുപൊളളിക്കുന്ന ചൂടിന് ആശ്വാസമായി ഇട മഴ വരുന്നു"
english_title: "#saudi #Intermittent #rain #comes #relief #scorching #heat #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138038/saudi-intermittent-rain-comes-relief-scorching-heat-saudiarabia"
published_at: "2023-08-10T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d524e54aa39_saudi.jpg"
keywords: []
---

# #saudi | സൗദിയിൽ ചുട്ടുപൊളളിക്കുന്ന ചൂടിന് ആശ്വാസമായി ഇട മഴ വരുന്നു

> **Lead Summary:** **റിയാദ് : **ചുട്ടുപൊളളിക്കുന്ന ചൂടിന് ആശ്വാസമായി ഇട മഴ വരുന്നു. നാളെ(വെള്ളി) മുതല്‍ തിങ്കള്‍ വരെ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**റിയാദ് : **ചുട്ടുപൊളളിക്കുന്ന ചൂടിന് ആശ്വാസമായി ഇട മഴ വരുന്നു. നാളെ(വെള്ളി) മുതല്‍ തിങ്കള്‍ വരെ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അസീര്‍, അല്‍ബാഹ, ജിസാന്‍, മക്ക എന്നിവിടങ്ങളില്‍ സാമന്യം ഭേദപ്പെട്ട മഴ ലഭിക്കും.

റിയാദ്, കിഴക്കന്‍ പ്രവിശ്യ, തബൂക്ക്, നജ്‌റാന്‍, മദീന എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

മഴയോടൊപ്പം പൊടിക്കാറ്റ്, ആലിപ്പഴ വര്‍ഷം എന്നിവയ്ക്കും സാധ്യതയുള്ളതായി കേന്ദ്രം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138038/saudi-intermittent-rain-comes-relief-scorching-heat-saudiarabia)