---
title: "#womenworkforce | സൗദിയില്‍ തൊഴില്‍ രംഗത്ത് വനിതകളുടെ എണ്ണം ഉയര്‍ന്നു"
english_title: "#Women #workforce #increased #Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138067/women-workforce-increased-saudi-arabia"
published_at: "2023-08-11T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5a04b8fddd_saudi.jpg"
keywords: []
---

# #womenworkforce | സൗദിയില്‍ തൊഴില്‍ രംഗത്ത് വനിതകളുടെ എണ്ണം ഉയര്‍ന്നു

> **Lead Summary:** **സൗദി** :[ ]**[ **സൗദിയില്‍ തൊഴില്‍ രംഗത്ത് വനിതാ പ്രാതിനിധ്യം വന്‍തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകൾ . കഴിഞ്ഞവര്‍ഷം അവസാനത്തെ കണക്കുപ്രകാരം 1.47 ദശലക്ഷം വനിതകളാണുള്ളത്.അതിനാൽ ഇത് മുന്‍വര്‍ഷത്തേക്കാള്‍ 36 ശതമാനം കൂടുതലാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപോര്‍ട്ട് പ്രകാരം സൗദിയില്‍ വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞിരുന്നു .

## Article Content

**സൗദി** :[ ]**[ **സൗദിയില്‍ തൊഴില്‍ രംഗത്ത് വനിതാ പ്രാതിനിധ്യം വന്‍തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകൾ . കഴിഞ്ഞവര്‍ഷം അവസാനത്തെ കണക്കുപ്രകാരം 1.47 ദശലക്ഷം വനിതകളാണുള്ളത്.അതിനാൽ ഇത് മുന്‍വര്‍ഷത്തേക്കാള്‍ 36 ശതമാനം കൂടുതലാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപോര്‍ട്ട് പ്രകാരം സൗദിയില്‍ വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞിരുന്നു .

2022 നാലാം പാദത്തില്‍ സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമാണ്. തൊഴില്‍ വിപണിയില്‍ വനിതാ പ്രാതിനിധ്യം 36 ശതമാനമായി ഉയര്‍ന്നു. 1.47 ദശലക്ഷം വനിതകളാണ് കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുപ്രകാരം സൗദിയില്‍ ജോലി ചെയ്യുന്നത്. 2021 ല്‍ ഇത് 1.22 ദശലക്ഷമായിരുന്നു. ഇപ്പോൾ 8,61,000 വനിതകള്‍ സര്‍ക്കാര്‍ മേഖലയിലും 6,06,000 വനിതകള്‍ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നുണ്ട് .

ഹോള്‍സെയില്‍, റീട്ടെയില്‍ വാഹന റിപ്പെയര്‍ മേഖലകളിലാണ് കൂടുതല്‍ സ്ത്രീകളും ജോലി ചെയ്യുന്നത്. 1,93,000 പേര്‍. നിര്‍മാണ മേഖലയില്‍ 1,40,000ഉം ആരോഗ്യ മേഖലയില്‍ 1,11,000ഉം വനിതകള്‍ ജോലി ചെയ്യുന്നുണ്ട് . വിനോദ സഞ്ചാര മേഖലയില്‍ 67,000 സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. റെയില്‍വേ രംഗത്ത് ആണ് ഏറ്റവും കുറവ് എന്നും റിപ്പോർട്ട് വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138067/women-workforce-increased-saudi-arabia)