ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസുമായി ബിഗ് ടിക്കറ്റ്

 ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസുമായി ബിഗ് ടിക്കറ്റ്
Dec 1, 2021 02:19 PM | By Divya Surendran

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ വന്‍ തുകയുടെ സമ്മാനങ്ങള്‍. ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് (Big Ticket)ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ട്രെമന്‍ഡസ് 25 മില്യന്‍ 2.5 കോടി ദിര്‍ഹമാണ്(50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്.

ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇത്തവണ പുതിയതായി അവതരിപ്പിക്കുന്നു.

ഈ ഡിസംബറില്‍ ആറ് പേരെയാണ് ബിഗ് ടിക്കറ്റ് മില്യനയര്‍മാരാക്കുക. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കുള്ള എന്‍ട്രി ലഭിക്കുന്നതിനോടൊപ്പം തന്നെ ഈ ടിക്കറ്റുകളിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ മത്സരിക്കാനുള്ള അവസരവും ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഒരു ടിക്കറ്റ് വാങ്ങുന്നതിലൂടെ രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

മേഖലയിലെ ദീര്‍ഘകാലമായി നിലവിലുള്ള നറുക്കെടുപ്പ് എന്ന നിലയില്‍, 29-ാം വര്‍ഷത്തിലേക്കെത്തി നില്‍ക്കുന്ന ബിഗ് ടിക്കറ്റ് പ്രധാനമായും മുന്‍ഗണന നല്‍കുന്നത് തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്നതിലാണെന്ന് ബിഗ് ടിക്കറ്റ് വക്താവ് പറഞ്ഞു. 'കൂടുതല്‍ വലിയ ഗ്രാന്‍ഡ് പ്രൈസ് എന്ന ആവശ്യം ഞങ്ങളുടെ ഉപഭോക്താക്കള്‍ മുമ്പോട്ട് വെച്ചിരുന്നു. ഇതനുസരിച്ചാണ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പിലൂടെ 2.5 കോടി ദിര്‍ഹം ഒന്നാം സമ്മാനമായി നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മൂന്ന് മില്യനയര്‍മാരെ സൃഷ്ടിച്ച റെക്കോര്‍ഡും ബിഗ് ടിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഇത് ബിഗ് ടിക്കറ്റിന് പുതിയൊരു തുടക്കമാണ്. ഇത്ര വലിയ തുകയുടെ ഗ്രാന്‍ഡ് പ്രൈസ് നല്‍കുന്ന വിവരം ഉപഭോക്താക്കളെ അറിയിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. ആറ് പേര്‍ക്കാണ് കോടീശ്വരന്മാരാകാനുള്ള അവസരമുള്ളത്'- ബിഗ് ടിക്കറ്റ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമെ കൂടുതല്‍ സമ്മാനങ്ങളെ കുറിച്ച് അറിയാല്‍ ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. യുഎഇയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് 50 ക്യാഷ് ആന്‍ഡ് ഡ്രീം കാര്‍ ടിക്കറ്റുകള്‍ കൂടി ബിഗ് ടിക്കറ്റ് ഫോളോവേഴ്‌സിനായി നല്‍കുന്നു. നിങ്ങള്‍ ഡിസംബര്‍ 16നും 25നും ഇടയില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുകയാണെങ്കില്‍ 'പ്ലേ ആന്‍ഡ് വിന്‍' വഴി ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാം. സര്‍പ്രൈസുകള്‍ അവസാനിക്കുന്നില്ല, ഇനി എന്തിന് കാത്തിരിക്കണം.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റോ ഡ്രീം കാര്‍ ടിക്കറ്റോ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ സന്ദര്‍ശിക്കാം. അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകളെടുക്കാം.ബൈ ടു ഗെറ്റ് വണ്‍ ഫ്രീ പ്രമോഷന്‍ ഡ്രീം കാര്‍ ടിക്കറ്റുകള്‍ക്കും നല്‍കുന്നുണ്ട്.

ഇതില്‍ വിജയിക്കുന്നവര്‍ക്ക് ഏറ്റവും പുതിയ മസെരാറ്റി ഗിബ്ലിയോ റേഞ്ച് റോവര്‍ ഇവോക് കാറോ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹമാണ് നികുതി ഉള്‍പ്പെടെയുള്ള വില. പ്രതിവാര നറുക്കെടുപ്പ് വിവരങ്ങള്‍ 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 1 ഡിസംബര്‍ 1-8 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ ഒമ്പത്(വ്യാഴാഴ്ച) 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 2 ഡിസംബര്‍ 9-16 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 17 (വെള്ളിയാഴ്ച) 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 3 ഡിസംബര്‍ 17 -23 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 24(വെള്ളിയാഴ്ച) 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 4- ഡിസംബര്‍ 24 -31 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ജനുവരി ഒന്ന്(ശനിയാഴ്ച)

Big ticket with the biggest grand prize

Next TV

Related Stories
കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

Aug 8, 2022 09:35 AM

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ്...

Read More >>
സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ പിടികൂടി

Aug 8, 2022 07:48 AM

സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ പിടികൂടി

സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ...

Read More >>
സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

Aug 7, 2022 08:13 PM

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു...

Read More >>
പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

Aug 7, 2022 08:51 AM

പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി...

Read More >>
നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

Aug 7, 2022 07:17 AM

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ...

Read More >>
ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

Aug 6, 2022 01:03 PM

ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം....

Read More >>
Top Stories