---
title: "#summerfestival | സന്ദർശക ലക്ഷങ്ങളെ ആകർഷിച്ച് ​ അബഹ വേനൽ മഹോത്സവം പുത്തൻ തരംഗം സൃഷ്ടിച്ചു"
english_title: "#Abaha #summerfestival #created #new wave #attracting #lakhs #visitors"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138177/abaha-summerfestival-created-new-wave-attracting-lakhs-visitors"
published_at: "2023-08-11T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5f54f7ac0e_saudi.jpg"
keywords: []
---

# #summerfestival | സന്ദർശക ലക്ഷങ്ങളെ ആകർഷിച്ച് ​ അബഹ വേനൽ മഹോത്സവം പുത്തൻ തരംഗം സൃഷ്ടിച്ചു

> **Lead Summary:** **അ​ബ​ഹ:[ **ആ​രം​ഭി​ച്ച്​ ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ തന്നെ ര​ണ്ട്​ ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച്​ അ​ബ​ഹ സ​മ്മ​ർ ഫെ​സ്​​റ്റി​വ​ൽ തരംഗമായി . ജൂ​ലൈ 28നാ​ണ്​ 24ാമ​ത്​ അ​ബ​ഹ വേ​ന​ൽ മ​ഹോ​ത്സ​വ​ത്തി​ന്​ കൊ​ടി​യേ​റി​യ​ത്. ​ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ​നി​ന്ന്​ ര​ണ്ട്​ ല​ക്ഷം ആ​ളു​ക​ളാ​ണ് ഉ​ത്സ​വം ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യ​ത്.

## Article Content

**അ​ബ​ഹ:[ **ആ​രം​ഭി​ച്ച്​ ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ തന്നെ ര​ണ്ട്​ ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച്​ അ​ബ​ഹ സ​മ്മ​ർ ഫെ​സ്​​റ്റി​വ​ൽ തരംഗമായി . ജൂ​ലൈ 28നാ​ണ്​ 24ാമ​ത്​ അ​ബ​ഹ വേ​ന​ൽ മ​ഹോ​ത്സ​വ​ത്തി​ന്​ കൊ​ടി​യേ​റി​യ​ത്. ​ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ​നി​ന്ന്​ ര​ണ്ട്​ ല​ക്ഷം ആ​ളു​ക​ളാ​ണ് ഉ​ത്സ​വം ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യ​ത്.

മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി ആ​റ്​ ഷോ​പ്പി​ങ്​ ഹാ​ളു​ക​ളി​ലും ഒ​രു എ​ന്റ​ർ​ടെ​യ്ൻ​മെൻറ്​ വി​ല്ലേ​ജി​ലു​മാ​യി നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ളും കാ​ർ​ണി​വ​ൽ ഷോ​ക​ളും സാ​ഹ​സി​ക പ​രി​പാ​ടി​ക​ളും ആ​ളു​ക​ൾ ആ​സ്വ​ദി​ച്ചു. പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ങ്ങ​ളി​ലും മറ്റും വ​ലി​യ തി​ര​ക്കാ​ണ് ഇപ്പോൾ ​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മൊ​ത്തം 1.6 കോ​ടി സ​ന്ദ​ർ​ശ​ക​ർ പ​​ങ്കെ​ടു​ത്ത റി​യാ​ദ്, ജി​ദ്ദ സീ​സ​ൺ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം മ​റ്റൊ​രു വ​ലി​യ വി​ജ​യ​മാ​യി മാ​റു​ക​യാ​ണ് അ​ബ​ഹ സ​മ്മ​ർ ഫെ​സ്​​റ്റി​വ​ൽ . ഈ ​ഫെ​സ്​​റ്റി​വ​ൽ പ്ര​മാ​ണി​ച്ച്​ ഇ​ത്ത​വ​ണ 500 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ്​ ഒ​രു​ങ്ങിയിരിക്കുന്ന​​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ മ​റ്റ്​ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം കൊ​ടി​യ വേ​ന​ൽ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​​മ്പോ​ൾ അ​ബ​ഹ ഉ​ൾ​പ്പെ​ടു​ന്ന അ​സീ​ർ പ്ര​വി​ശ്യ​യി​ൽ കു​ളി​ർ​കാ​റ്റു​മാ​യി സു​ഖ​മു​ള്ള കാ​ലാ​വ​സ്ഥ​യാ​ണ്​ പ്ര​ക​ട​മാ​കു​ന്ന​ത്. ഒപ്പം ഇ​തു​കൂ​ടി ആ​സ്വ​ദി​ക്കാ​നാ​ണ്​ ആ​ളു​ക​ളെ​ല്ലാം അ​ബ​ഹ​യി​ലേ​ക്ക്​ ഒ​ഴു​കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138177/abaha-summerfestival-created-new-wave-attracting-lakhs-visitors)