---
title: "death |പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138211/expatriate-malayali-passedaway-oman"
published_at: "2023-08-11T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d61e00d09ef_death.jpg"
keywords: []
---

# death |പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **സലാല: **കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ഏഴിലത്ത് മോഹനന്‍ ഒമാനിലെ സലാലയില്‍ അന്തരിച്ചു. സ്വകാര്യ മൈനിങ്​ കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം.

## Article Content

**സലാല: **കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ഏഴിലത്ത് മോഹനന്‍ ഒമാനിലെ സലാലയില്‍ അന്തരിച്ചു. സ്വകാര്യ മൈനിങ്​ കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം.

സലാല സനായിയ്യയില്‍ കമ്പനി അക്കമഡേഷനിലായിരുന്നു താമസം.15 വര്‍ഷത്തിലധികമായി സലാലയിലുണ്ട്. ഒമാൻ കൂടാതെ സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലായി കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പ്രവാസിയാണ്.

രാവിലെ സലാലയില്‍ ജോലി ചെയ്യുന്ന മകന്‍ ഫോണിൽ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്​ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടില്‍ ലീവിന്‌ പോകാനിരിക്കെയാണ്‌ മരണം.

ഭാര്യ: ശ്രീജ. മക്കൾ: മോസ്(സലാല), അശ്വതി(ദുബൈ). റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138211/expatriate-malayali-passedaway-oman)