---
title: "#death | കോഴിക്കോട്  സ്വദേശി ഖത്തറിൽ അന്തരിച്ചു"
english_title: "#native #Kozhikode #passedaway #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138218/native-kozhikode-passedaway-qatar"
published_at: "2023-08-11T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6212248986_death.jpg"
keywords: []
---

# #death | കോഴിക്കോട്  സ്വദേശി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ:** കോഴിക്കോട് അരിക്കുളം സ്വദേശി എലങ്കമൽ കളത്തികണ്ടി ജുബേഷ് ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ:** കോഴിക്കോട് അരിക്കുളം സ്വദേശി എലങ്കമൽ കളത്തികണ്ടി ജുബേഷ് ഖത്തറിൽ അന്തരിച്ചു.

വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചു .

ഭാര്യക്കും മക്കൾക്കുമൊപ്പം കുടുംബ സമേതം ഖത്തറിൽ തന്നെയായിരുന്നു. കുഞ്ഞായി ആണ് പിതാവ് . മാതാവ് ആമിന. ഭാര്യ ഹിബ ബാസിത് ഖാൻ.

വിദ്യാർത്ഥികളായ ഹെസ്സ ജുബെഷ്, ഇലാന സെറിൻ .ഇൻകാസ് ഖത്തർ പേരാമ്പ്ര മണ്ഡലം സ്പോർട്സ് കമ്മിറ്റി കൺവീനർ ആയിരുന്നു . സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം .

ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138218/native-kozhikode-passedaway-qatar)